കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരിയില്‍ പുകയുന്ന കേരളം... ഇരകള്‍ യുവാക്കളും വിദ്യാര്‍ത്ഥികളും !!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം നടപ്പാക്കിയപ്പോള്‍ മദ്യ ഉപയോഗവും ലഹരി ഉപയോഗവും കുറയുമെന്ന് നാം കരുതി. എന്നാല്‍ ബാറുകള്‍ അടച്ചതുകൊണ്ടോ മദ്യം നിരോധിച്ചാലോ മാത്രം ലഹരിയോടുള്ള മലയാളികളുടെ ആസക്തി മാറില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് കണക്കുകള്‍.

ബാറുകള്‍ പൂട്ടിയതിനുശേഷം മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായില്ല. മറിച്ച് മയക്കുമരുന്നും കഞ്ചാവും പുകയിലയുമുള്‍പ്പടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുകയാണുണ്ടായത്. കഞ്ചാവും പുകയിലയും മയക്കുമരുന്നുകളുമെല്ലാം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു.

Drugs Kerala

കേരളത്തെ ലഹരി കാര്‍ന്ന് തിന്നുകയാണോ... അതേയെന്നാണ് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷി രാജ് സിംഗ് പറയുന്നത്. രാജ്യത്ത് ലഭ്യമാകുന്ന എല്ലാ മയക്കുമരുന്നുകളും ഇന്ന് കേരളത്തില്‍ സുലഭമാണ്. നമ്മുടെ യുവ തലമുറയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമാണ് പുകയുന്ന ലഹരിക്കൊപ്പം ഇല്ലാതായികൊണ്ടിരിക്കുന്നത്.

മയക്കുമരുന്ന് മാഫിയ കേരളത്തില്‍ അത്രയേറെ വേരു പിടിച്ചു കഴിഞ്ഞു. ലഹരിമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പഞ്ചാബിനേക്കാള്‍ മോശമാകും നമ്മുടെ നാടിന്റെ സ്ഥിതിയെന്ന് ഋഷി രാജ് സിംഗ് അടിവരയിടുന്നു.

ബാറുകള്‍ നിരോധിച്ചതോടെയാണത്രേ ലഹരി മാഫിയ കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് വില്‍ക്കാന്‍ കേരളത്തില്‍ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മാസവും കോടി കണക്കിന് കഞ്ചാവാണ് കേരളത്തില്‍ വില്‍ക്കുന്നത്.

ഉന്നതതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത് എന്നതിനാല്‍ പരിശോധനകളും പേരിനു മാത്രം. അടുത്തിടെ കെച്ചി കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ ചില സിനിമ നടന്‍മാര്‍ക്കും നടിമാര്‍ക്കുമെതിരെ അന്വഷണം എത്തി. എന്നാല്‍ പിന്നീട് വാര്‍ത്തകളൊന്നുമുണ്ടായില്ല. ഒറ്റപ്പെട്ട പരിശോധനകളല്ലൊ പിന്നീട് കേരളത്തില്‍ മയക്കുമരുന്ന് ലോബിയെ തടയിടാന്‍ ശക്തമായ പരിശോധനകളുണ്ടായില്ലെന്നതാണ് വാസ്തവം.

Drugs Kerala

ഇന്ന് രാജ്യത്ത് നഗരങ്ങളിലെ ലഹരമരുന്ന് ഉപയോഗത്തില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. പഞ്ചാബാണ് ഒന്നാമത്. മയക്കമരുന്ന് ലോബിയെ ചെറുക്കാന്‍ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ കേരളം ഒന്നാമത്തെതാന്‍ അധിക സമയം വേണ്ടിവരില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 2,301 കേസുകളാണ് മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത്തരം കേസുകളില്‍ നിയമത്തിന്റെ പഴുതിലൂടെ പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്.

1978 കേസുകള്‍ പോലീസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 680 കിലോ ഗ്രാം കഞ്ചാവാണ് ഒരു വര്‍ഷത്തിനിടെ പിടികൂടിയത്. ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍, എല്‍എസ്ജി തുടങ്ങിയവ വില്‍പ്പന നടത്തിയിനും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ പുകയില ഉപയോഗിക്കുന്നവര്‍ തങ്ങളുടെ വരുമാനത്തിന്റെ 10 ശതമാനം അതിനായി നീക്കി വയ്ക്കുന്നുണ്ടത്രേ. ഇതെല്ലാം ലഹരി എത്രമാത്രം നമ്മെ പിടികൂടിയെന്നതിന് തെളിവാണ്.

മയക്കുമരുന്നു ലോബിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോധവല്‍ക്കരണവും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതുമാണ് മയക്കുമരുന്നിന്റെ ഉപഭോഗം കുറയ്ക്കാനുള്ള പോം വഴി. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ ലഹരിക്ക് അടിമകളാകുമെന്നുറപ്പാണ്.

English summary
Consumption of drugs and Tobacco increased In Kerala.The new reports after the closure of bars show a shocking increase in the rise of consumption of Drugs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X