കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ നിര്‍മ്മാണം വൈകിപ്പിക്കുന്നു!! മെട്രോമാന് അതൃപ്തി!!മടുത്തു തുടങ്ങിയോ?

കരാര്‍ ഏറ്റെടുക്കുന്നതില്‍ നടക്കുന്ന മത്സരം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കരാറുകാര്‍ കാണിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍ വിമര്‍ശിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോ വൈകിപ്പിക്കുന്നതില്‍ കരാര്‍ കമ്പനികളെ വിമര്‍ശിച്ച് കൊച്ചി മെട്രോ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ രംഗത്ത്. കരാര്‍ ഏറ്റെടുക്കുന്നതില്‍ നടക്കുന്ന മത്സരം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ കരാറുകാര്‍ കാണിക്കുന്നില്ലെന്ന് ഇ ശ്രീധരന്‍ വിമര്‍ശിക്കുന്നു.

മെട്രോ നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ഏറ്റെടുത്തത് മികച്ച കരാറുകാര്‍ തന്നെയാണെന്നും എന്നാല്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ലാര്‍സന്‍ ആന്റ് ടൂബ്രോ അടക്കമുള്ള വന്‍കിട കരാര്‍ കമ്പനികളെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

e sreedharan

ബില്‍ഡേഴ്‌സ് ആന്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊച്ചി സെന്റിറിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംസാരിക്കവെയാണ് ശ്രീധരന്റെ വിമര്‍ശനം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലെത്താന്‍ കരാറുകാര്‍ക്ക് കഴിയുന്നില്ലെന്ന് ശ്രീധരന്‍ പറയുന്നു. ഇത് രാജ്യത്തെ വലിയ പദ്ധതികള്‍ക്ക് തടസമാകുന്നുണ്ടെന്നും അദ്ദേഹം. വിദാശരാജ്യങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേ അവര്‍ നടത്താറുള്ളൂ എന്നും ഇതാണ് അവരിലെ വിശ്വാസം വര്‍ധി പ്പിക്കുന്നതെന്നും ശ്രീധരന്‍ പറയുന്നു.

കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ ഏറ്റെടുക്കുന്നതാണ് പലപ്പോഴും നിര്‍മ്മാണത്തിന്റെ ഗുണനിലവാരം കുറയാന്‍ കാരണമെന്ന് ശ്രീധരന്‍ പറയുന്നു. കരാറുകാര്‍ മത്സരിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ കരാര്‍ പിടിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് ലക്ഷക്കണക്കിന് കോടി രൂപയുടെ നിര്‍മ്മാണ പദ്ധതികളാണ് പാതിവഴിയില്‍ അവസാനിപ്പിച്ച് കിടക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ചരക്ക് സേവന നികുതി നടപ്പാക്കുന്നത് സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

English summary
contractors failed to complete projects on time criticizes metro man e sreedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X