കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുംഭന്‍: എംവി ജയരാജന്‍ ജയിലിലേക്ക്, തടവ് 4 ആഴ്ച

Google Oneindia Malayalam News

ദില്ലി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ ശുംഭന്‍ പ്രയോഗം നടത്തിയ സി പി എം നേതാവ് എം വി ജയരാജന്‍ ജയിലിലേക്ക്. സി പി എമ്മിന്റെ സീനിയര്‍ നേതാവായ ജയരാജനെ നാല് ആഴ്ട തടവിനാണ് സുപ്രീം കോടതി ശിക്ഷിച്ചത്. ശുഭന്‍ പരാമര്‍ശത്തില്‍ എം വി ജയരാജന്‍ കുറ്റക്കാരനാണ്. കോടതിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

കോടതി വിധി അംഗീകരിക്കുന്നതായി എം വി ജയരാജന്‍ പ്രതികരിച്ചു. ജയിലില്‍ പോകാന്‍ തയ്യാറാണ്. ശുംഭന്‍ പ്രയോഗത്തില്‍ മാപ്പ് പറയുമോ എന്ന് കോടതി ചോദിച്ചപ്പോള്‍, സാധ്യമല്ല എന്നാണ് ജയരാജന്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

mv-jayarajan

ജയരാജന്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാകാത്തതിനാല്‍ കോടതിക്ക് എന്ത് തീരുമാനവും എടുക്കാമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. എം വി ജയരാജന്‍ വിവാദ പ്രസ്താവനകള്‍ ഇതിന് മുമ്പും നടത്തിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു പണി കിട്ടുന്നത് ഇതാദ്യമാണ്. ജനങ്ങള്‍ അംഗീകരിക്കാത്ത നിയമം നിര്‍മ്മിക്കുകയാണ് ഇവിടെ ചില ശുംഭന്മാര്‍ - എന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.

പൊതുനിരത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ജയരാജന്റെ വാക്കുകള്‍. നിയമനിര്‍മ്മാണസഭയുടെ ഉദ്ദേശ്യത്തെ വ്യാഖ്യാനിക്കേണ്ടവര്‍ ചില്ലുമേടയിലിരുന്ന് വിധി പറയുകയാണ് എന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

English summary
Sumbhan remark about High Court Judges: Supreme Court awarded 4 weeks jail term for CPM top leader MV Jayarajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X