കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതിയായ സുരക്ഷാസംവിധാനങ്ങളില്ല!!!! ഒബറോണ്‍ മാള്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടി!!!

മതിയായ സുരക്ഷ സംവിധാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മാള്‍ അടച്ചുപൂട്ടിച്ചത്

  • By Ankitha
Google Oneindia Malayalam News

കൊച്ചി: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനാല്‍ കൊച്ചിയില്‍ലെ ഒബറോണ്‍ മാള്‍ കോര്‍പറേഷന്‍ അധികൃതര്‍ പൂട്ടിച്ചു. അഗ്‌നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ മാള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോര്‍പറേഷന്‍ മാള്‍ അധികൃതര്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

obron

എന്നാല്‍ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഈ ഘട്ടത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട ഹൈക്കോടതി ഇതേക്കുറിച്ച് കോര്‍പറേഷനില്‍ നിന്ന് വിശദീകരണം തേടി. കോപ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതില്‍ നേരിട്ടെത്തി വിശദീകരണം നല്‍കി.മാളില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് വേഗം പരിഹരിക്കണമെന്ന് മാള്‍ അധികൃതരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

obronmall
രണ്ടാഴ്ച്ച മുന്‍പാണ് ഒബ്‌റോണ്‍ മാളിലെ നാലാം നിലയില്‍ തീപിടുത്തമുണ്ടായത്. ഫുഡ് കോര്‍ട്ടിലെ ഭക്ഷണശാലകളിലൊന്നില്‍ നിന്നാണ് നാലാം നിലയെ ആകെ നശിപ്പിച്ച അഗ്നിബാദയുണ്ടായത്.
English summary
oberon mall kochi corparation closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X