കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയ്ക്കുമുളള എസ്എസ്എല്‍സി ഫലം എന്ന് വരും?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അത്ര വലിയ കുഴപ്പങ്ങളൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പോലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായമല്ല.

എന്തായാലും തിരുത്തിയ ഫലം എത്രയും വേഗം പ്രസിദ്ധീകരിയ്ക്കാനുള്ള തത്രപ്പാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഏപ്രില്‍ 24 വെള്ളിയാഴ്ച വൈകീട്ടോടെ ഫലം പ്രസിദ്ധീകരിയ്ക്കാനാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Student Exam

പരാതികളുള്ള രജിസ്റ്റര്‍ നമ്പറുകളുടെ ഫലങ്ങള്‍ മാത്രമായിരിയ്ക്കും ആദ്യ ഘട്ടത്തില്‍ തിരുത്തി പ്രസിദ്ധീകരിയ്ക്കുക. എന്നാല്‍ ഗ്രേസ് മാര്‍ക്കിലെ പ്രശ്‌നങ്ങളില്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

മാര്‍ക്ക് സംബന്ധിച്ച കാര്യത്തിലും ചില ആശങ്കകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഓരോ വിഷയത്തിലും നടത്തിയ പരീക്ഷയിലെ മാര്‍ക്ക് മാത്രമല്ല അന്തിമ ഫലത്തില്‍ പരിഗണിയ്ക്കുന്നത്. പഠനാനുബന്ധ പ്രവര്‍ത്തനങ്ങളുടെ മാര്‍ക്കും ഗ്രേസ് മാര്‍ക്കും ചേര്‍ക്കണം. ഇനി ഇതില്‍ എന്തെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ടോ എന്നും കണ്ടെത്തേണ്ടതായിട്ടുണ്ട്.

കാര്യങ്ങള്‍ ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കൂടി മന്ത്രിയ്‌ക്കെതിരെ തിരിഞ്ഞിരിയ്ക്കുകയാണ്. സോഫ്റ്റ് വെയറിലെ പിഴവെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഡാറ്റ എന്‍ട്രിയിലെ പിഴവാണ് പ്രശ്‌നമായതെന്നാണ് ഇപ്പോള്‍ ഡിപിഐ പറയുന്നത്.

English summary
Corrected result of SSLC examination may publish on April 24
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X