അമ്മ നോക്കി നില്‍ക്കെ മക്കള്‍ക്ക് നേരെ കാമുകന്‍റെ പീഡനം....കോടതി ഇരുവര്‍ക്കും നല്‍കിയ ശിക്ഷ ??

  • By: Nihara
Subscribe to Oneindia Malayalam

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മാതാവിനും കാമുകനും മരണം വരെ തടവുശിക്ഷ വിധിച്ചു. പതിനേഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് മാതാവിനം മരണം വരെ തടവു ശിക്ഷ വിധിക്കുന്നത്. 17 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി. 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടന്നു വരികയാണ്.

കുട്ടികളുടെ അമ്മയ്ക്കും കാമുകനായ കോതമംഗലം ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാര്‍ക്കുമാണ് മരണം വരെ തടവു ശിക്ഷ വിധിച്ചിട്ടുള്ളത്. ഇരുവരും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി കുട്ടിയ്ക്ക് മൂന്നു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഓണാവധിക്ക് വീട്ടിലേക്ക് വിളിക്കാനെത്തി

ഓണാവധിക്ക് വീട്ടിലേക്ക് വിളിക്കാനെത്തി

2015 ഓഗസ്റ്റ് 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ പൂട്ടിയ സമയത്ത് മകളെ കൊണ്ടുപോകാനായി മാതാവിനോടൊപ്പം കാമുകനും പോയിരുന്നു. മറ്റു രണ്ടു മക്കളേയും കൂട്ടിയാണ് ഇവര്‍ മൂത്ത കുട്ടിയെ വിളിക്കുന്നതിനായി തൃശ്ശൂരിലേക്ക് എത്തിയത്.

ലോഡ്ജില്‍ മുറിയെടുത്തു

ലോഡ്ജില്‍ മുറിയെടുത്തു

തൃശ്ശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത ശേഷം അമ്മ നോക്കി നില്‍ക്കെയാണ് അമ്മയുടെ കാമുകനായ അലിയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ഒന്നിലധികം തവണ ഇയാല്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നു.

അമ്മയുടെ ഒത്താശയോടെ

അമ്മയുടെ ഒത്താശയോടെ

കാമുകനായ അലിയാര്‍ മക്കളെ പീഡിപ്പിക്കുന്നത് അമ്മയ്ക്ക് അറിയാമായിരുന്നു. അമ്മയുടോ കണ്‍മുന്നില്‍ വെച്ചും ഇയാള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

മാനസികമായി തകര്‍ന്നു

മാനസികമായി തകര്‍ന്നു

പെണ്‍കുട്ടികളില്‍ മൂത്തയാള്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടതാണ്. ഈ സംഭവത്തെ തുടര്‍ന്ന് ഇരുവരും മാനസികമായി വല്ലാതെ തകര്‍ന്നു. ഓണാവധിക്ക് സ്‌കൂള്‍ അടച്ചപ്പോഴാണ് സംഭവം നടന്നത്.

തിരികെ സ്‌കൂളിലെത്തിയപ്പോള്‍

തിരികെ സ്‌കൂളിലെത്തിയപ്പോള്‍

ഓണാവധി കഴിഞ്ഞ് തിരികെ സ്‌കൂളിലെത്തിയ കുട്ടികള്‍ മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ ഇവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴായിരുന്നു വിവരം പുറത്തറിഞ്ഞത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു

കൗണ്‍സിലിങ്ങിലൂടെയാണ് കുട്ടി പീഡനത്തിനിരയായിരുന്നുവന്ന് സ്‌കൂള്‍ അധികൃതര്‍ മനസ്സിലാക്കിയത്. തുടര്‍ന്ന് വിഷയം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോടതിയുടെ നിരീക്ഷണം

കോടതിയുടെ നിരീക്ഷണം

പ്രതിക്ക് പൂര്‍ണ്ണ സഹായം ചെയ്തു നല്‍കിയ അമ്മ ഒരു തരത്തിലും ദയ അര്‍ഹിക്കുന്നില്ല. ഇവര്‍ക്കുള്ള ശിക്ഷ സമൂഹത്തിന് തന്നെ പാഠമായി മാറണമെന്നുമാണ് കോടതി വിലയിരുത്തിയത്.

Life Imprisonment For Rapist in Kerala
English summary
Court gives life sentence to Mother and her lover.
Please Wait while comments are loading...