കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര് അവസാനിയ്ക്കുന്നില്ല, മുഖ്യമന്ത്രി ഏകാധിപതിയെ പോലെയെന്ന് സിപിഐ !!

ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സിപിആ സംസ്ഥാന കൗണ്‍സില്‍. മുഖ്യമന്ത്രി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സിപിഐയ്ക്ക് എതിരെ മുഖ്യ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇത്.

ഇടത് ഐക്യം ശക്തിപ്പെടുത്താന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. ഏകാധിപതിയെ പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്. ഇതില്‍ മാറ്റം വരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് കൗണ്‍സില്‍ വിലയിരുത്തി.

ടാറ്റയ്‌ക്കൊപ്പം

ടാറ്റയ്‌ക്കൊപ്പം നിന്നത് ആരാണെന്ന് കാനം ചോദിച്ചു. കയ്യേങ്ങള്‍ക്കെതിരെ നിലപാട് എടുത്ത സിപിഐയെ കുറ്റപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണന് ഉള്ള മറുപടി ആയിരുന്നു ഇത്.

തിരുത്തണം

ഏകാധിപത്യ മനോഭാവം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്താന്‍ സിപിഎം തയ്യാറാകണമെന്ന് കൗണ്‍സിലില്‍് അഭിപ്രായം ഉയര്‍ന്നു.

പാഠം പഠിയ്ക്കണം

സിംഗൂരില്‍ ടാറ്റയെ പിന്തുണച്ചത് ബംഗാളില്‍ പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലും പാര്‍ട്ടി തകര്‍ന്നടിയുമെന്ന മുന്നറിയിപ്പും നല്‍കി.

രണ്ട് തട്ടില്‍

ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി, മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിയ്ക്കല്‍ എന്നിവയില്‍ രണ്ട് തട്ടിലാണ് സിപിഐയും സിപിഎമ്മും. പരസ്യമായ എതിര്‍പ്പുകളിലേക്കാണ് ഇരു പാര്‍ട്ടികളും നീങ്ങുന്നത്. എല്‍ഡിഎഫിലെ രണ്ട് പ്രമുഖ പാര്‍ട്ടികളാണ് ഇത്തരത്തില്‍ പോരടിയ്ക്കുന്നത്.

English summary
CPI criticizing Chief Minister and CPM and Chief Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X