കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിറ്റാ ജലാറ്റിന്‍ ഓഫീസ് തകര്‍ത്തത് തങ്ങളാണെന്ന് മാവോയിസ്റ്റ് സംഘടന

  • By Gokul
Google Oneindia Malayalam News

കൊച്ചി: കൊച്ചിയിലെ നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വ്യക്തതവരുത്തിക്കൊണ്ട് സംഭവത്തിന്റെ ഉത്തരവാദിത്വം മോവോയിസ്റ്റ് സംഘടന ഏറ്റെടുത്തു. സി.പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഘലാസമിതി ഇതുസംബന്ധിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കി. തങ്ങളുടെ അര്‍ബന്‍ ആക്ഷന്‍ ടീമാണ് കൊച്ചിയില്‍ ആക്രമണം നടത്തിയതെന്ന് സംഘടന വിശദീകരിക്കുന്നു.

തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ചാലക്കുടിപ്പുഴയെ മലിനമാക്കുന്നതിനെ നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്ന സാചഹര്യത്തിലാണ് അക്രമം നടത്തിയതെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രതീകാത്മക സമരമുറ മാത്രമാണെന്നും ഇതില്‍നിന്നും പാഠം ഉള്‍ക്കൊണ്ടില്ലെങ്കിലും കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്നും മുന്നറിയിപ്പുണ്ട്.

terrorist-in-india

ജോഗി എന്നയാളുടെപേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മുത്തങ്ങ സമരം, സദാചാര ഗുണ്ടായിസം, പരിസ്ഥിതി സമരങ്ങള്‍ എന്നിവയും പരാമര്‍ശിക്കുന്നുണ്ട്. ജലാറ്റിന്‍ കമ്പനി ഓഫീസില്‍ നിന്നും നേരത്തെ സംഘടനയുടെ ലഘുലേഖകള്‍ കണ്ടെടുത്തിരുന്നു. ഇതിന്‍പ്രകാരം അന്വേഷണം പുരോഗമിക്കുമ്പോഴാണ് പത്രക്കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.

പ്രതികളെ കുറിച്ച് പോലീസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നെങ്കിലും അവ്യക്തമാണ്. സംഭവത്തിന് തൊട്ടു മുന്‍പുള്ളദിവസം എറണാകുളം പബ്ലിക് ലൈബ്രറിയില്‍ തീവ്ര ഇടതുപക്ഷ സംഘടന യോഗം ചേര്‍ന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പങ്കെടുത്തവരെകുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. അതേസമയം, അവര്‍ക്ക് അക്രമത്തില്‍ പങ്കുണ്ടോയെന്നകാര്യം വ്യക്തമല്ല.

English summary
CPI Maoist claims responsibility for Nitta Gelatin Kochi office attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X