കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് പിണറായിയുടെ ധാർഷ്ഠ്യം?മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ യോഗം; റവന്യൂമന്ത്രിക്ക് ക്ഷണമില്ല!!

  • By Akshay
Google Oneindia Malayalam News

തിരുവന്തപുരം: അടുത്ത കാലത്തായി ഏറെ ചർച്ചയായ വിഷയമാണ് മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ. ഇതിന്റെ പേരിൽ എൽഡിഎഫ് ഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു. വീണ്ടും ഇതേ വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലും അഭിപ്രായ ഭിന്നത മൂർച്ഛിക്കുന്നു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഉന്നതതലയോഗം വിളിച്ചതാണ് പുതിയ സംഭവം.

എന്നാൽ യോഗം റവന്യൂ മന്ത്രിയെ അറിയിച്ചില്ല. യോഗത്തിൽ റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറിയും എജിയും നിയമ സെക്രട്ടറിയും പങ്കെടുത്തുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മൂന്നാറിലെ വൻകിട കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളെ കുറിച്ച് തീരുമാനമെടുക്കുന്നതിനായിരുന്നു യോഗം. മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച യോഗത്തിൽ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ പങ്കെടുത്തിരുന്നു.

ഒന്നുമറിയാതെ മന്ത്രി

ഒന്നുമറിയാതെ മന്ത്രി

യോഗത്തെ കുറിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനോ അദ്ദേഹത്തിന്റെ ഓഫീസിനോ ഒരറിയിപ്പും കിട്ടിയിരുന്നില്ല. അഡ്വക്കേറ്റ് ജനറൽ, അഡിഷണൽ എജി, നിയമസെക്രട്ടറി എന്നിവർക്കൊപ്പം റവന്യൂവകുപ്പിന്റെ ചുമതലയുള്ള അഡിഷണൽചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നു.

ഒഴിപ്പിക്കൽ കോടതിയിൽ നിലനിൽക്കും വിധം

ഒഴിപ്പിക്കൽ കോടതിയിൽ നിലനിൽക്കും വിധം

കോടതിയിൽ നിലനിൽക്കും വിധമാകണം കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടികളെന്ന അഭിപ്രായം ഉയർന്നു. ഇതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാനും യോഗം തീരുമാനിച്ചു.

ചട്ടങ്ങളിൽ ഭേദഗതി

ചട്ടങ്ങളിൽ ഭേദഗതി

കൃഷിയാവശ്യത്തിന് നൽകിയ ഭൂമിയിൽധാരാളം പേർവീട് വെച്ചിട്ടുണ്ട്. ഇത് ഭൂപതിവ്ചട്ടങ്ങൾക്ക് വിരുദ്ധമാണ്.എന്നാൽ ഇവരെ ഒഴിപ്പിക്കാനാവില്ല. അതിനാൽ ഭൂപതിവ് ചട്ടങ്ങളിൽഭേദഗതി വേണം. ഇതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അഡിഷണൽ എജി രഞ്ജിത് തമ്പാനോട് യോഗം ആവശ്യപ്പെട്ടു.

സിപിഐക്ക് അതൃപ്തി

സിപിഐക്ക് അതൃപ്തി

റവന്യൂമന്ത്രിയെ നേരത്തെ വിവരം അറിയിക്കാതെ യോഗം വിളിച്ചുചേർത്തതിനോട് സിപിഐക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നില്ല

സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്തിരുന്നില്ല

മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരന്‍ വിട്ടു നിന്നിരുന്നു. തുടർന്ന് റവന്യൂ മന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നത തല യോഗം വിളിക്കുകയായിരുന്നു.

മൂന്നാർ ടൗൺഷിപ്പ്

മൂന്നാർ ടൗൺഷിപ്പ്

മൂന്നാർടൗൺഷിപ്പിന്റെ പ്രത്യേക പദവി, അതിനായി അതോറിറ്റിസ്ഥാപിക്കണോ തുടങ്ങിയവയും യോഗത്തിന്റെ പരിഗണനക്ക് വന്നു എന്നാൽ ഇതിന് റവന്യു മന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന ചർച്ച അത്യാവശ്യമാണ്.

English summary
CPI unhappy with Munnar meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X