കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനശ്വരയുടെ സംസ്ക്കാര ചടങ്ങിന് സൗകര്യമൊരുക്കി സഖാക്കള്‍; പാര്‍ട്ടി വളപ്പില്‍ ഇനി അന്ത്യനിദ്ര...

Google Oneindia Malayalam News

ആലപ്പുഴ: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സംസ്‌ക്കാര ചടങ്ങിന് പാര്‍ട്ടി ഓഫീസ് വളപ്പ് വിട്ട് നല്‍കി സിപിഎം. ഹരിപ്പാട് പായിപ്പാട് പാലത്തില്‍ നിന്നും ആറ്റില്‍ വീണ് മരിച്ച അനശ്വരയുടെ സംസ്‌ക്കാര ചടങ്ങിനാണ് സിപിഎം പാര്‍ട്ടി ഓഫീസ് വളപ്പ് വിട്ട് നല്‍കിയത്. വര്‍ഷങ്ങളായി വാടക വീട്ടില്‍ കഴിയുന്ന അനശ്വരയുടെ കുടുംബത്തിന് സംസ്‌കാര ചടങ്ങിന് ഒരു തരി മണ്ണില്ലാതെ വന്നതോടെയാണ് സിപിഎം സഹായവുമായെത്തിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അനശ്വരയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും ആറ്റില്‍ മുങ്ങിമരിച്ച 10ാം ക്ലാസുകാരിയുടെ മൃതദേഹം കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും സംസ്‌കരിക്കാന്‍ ഇടമില്ലാതെ വന്നതോടെ ഹരിപ്പാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.

men-suicide

ചെറുതന ലോക്കല്‍ കമ്മിറ്റി ഓഫീസിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജില്ലാ സെക്രട്ടറി സജി ചെറിയാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തുകയും സാമ്പത്തിക സഹായത്തിനുള്ള ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാതീനതയുള്ള കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ധനസഹായത്തിന് മുഖ്യമന്ത്രിയുമായി ആലപ്പുഴയിലെ പാര്‍ട്ടി ഘടകം ബന്ധപ്പെട്ടു. ഇതേ തുടര്‍ന്ന് കളക്ടറോട് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

ഹരിപ്പാട് വീയപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അനശ്വര വ്യാഴാഴ്ച മോഡല്‍ പരീക്ഷ കഴിഞ്ഞു വരുമ്പോഴാണ് പായിപ്പാട് പാലത്തില്‍ നിന്നും ആറ്റില്‍ വീണതും മുങ്ങിമരിച്ചതും. മൂന്ന് മക്കള്‍ക്കൊപ്പം മാതാപിതാക്കള്‍ നാളുകളായി കഴിയുന്നത് വാടക വീട്ടിലാണ്. ഇവിടെ മൃതദേഹം അടക്കാന്‍ കഴിയാതെ വന്നതോടെയാണ് ആലപ്പുഴയിലെ സഖാക്കള്‍ തൊട്ടടുത്തുള്ള പാര്‍ട്ടി ഓഫീസ് വളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്താമെന്ന് കുടുംബത്തെ അറിയിച്ചത്.

English summary
CPM local committee offered cremation land for Anaswara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X