കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം: പന്തളത്ത് നിരോധനാജ്ഞ

  • By വിശ്വനാഥന്‍
Google Oneindia Malayalam News

പന്തളം: ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പന്തളത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പന്തളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം നടക്കുകയാണ്.

Crimeinnida

തലസ്ഥാനത്തു തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് പന്തളത്തും ആക്രമണം നടക്കുന്നത്. കുറുമ്പാലയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. നാലില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേര്‍ന്നു നില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.

ലോക്കല്‍ കമ്മിറ്റി ഓഫീസായ ടിഎസ് രാഘവന്‍ പിള്ള സ്മാരക മന്ദിരത്തിന് നേരെ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ സിപിഎം പ്രവര്‍ത്തകന്‍ കടക്കാട് ഉളമയില്‍ ഷംനാദിനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇതിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തില്‍ നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. അതേസമയം, തലസ്ഥാനത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നത് അഡ്ജസ്റ്റ്‌മെന്റ് അറസ്റ്റുകളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി കുറ്റപ്പെടുത്തി.

നിഷ്പക്ഷമായ അന്വേഷണവും അറസ്റ്റുമാണ് വേണ്ടത്. തലസ്ഥാനത്ത് മുമ്പെങ്ങും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല. ചെറിയ തീപ്പൊരി വീണാല്‍ ആളിക്കത്തിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും ആന്റണി ആരോപിച്ചു.

English summary
CPM-BJP Clash: Collector declared 144 in Pandalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X