കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണികള്‍ക്ക് മുന്നറിയിപ്പ്...അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം!! ആറിന് സര്‍വ്വകക്ഷിയോഗം

ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് തിരുവനന്തപുരത്ത് നടന്നതെന്ന് മുഖ്യമന്ത്രി

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമസംഭവങ്ങളെ തുടര്‍ന്ന് സിപിഎമ്മും ബിജെപിയും സംയുക്തമായി ചേര്‍ന്ന യോഗം അവസാനിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കൂട്ടായ തീരുമാനമാണ് ഇരു പാര്‍ട്ടികളും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരു പാര്‍ട്ടികളും അണികളെ ബോധവല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അക്രമസംഭവങ്ങളില്‍
നിന്ന് അണികള്‍ ഒഴിഞ്ഞുനില്‍ക്കാനുള്ള ജാഗ്രത പുലര്‍ത്തുകയും ചെയ്യുമെന്ന് പിണറായി വ്യക്തമാക്കി തിരുവനന്തപുരത്തുണ്ടായ സംഭവങ്ങൡ സര്‍വ്വകക്ഷി യോഗം ഓഗസ്റ്റ് ആറിനു വൈകീട്ട് മൂന്നു മണിക്കു ചേരാന്‍ ധാരണയായിട്ടുണ്ട്.

ദിലീപ് സൂക്ഷിച്ചോ....അപ്പുണ്ണിയെത്തി!! എല്ലാം വെളിപ്പെടും!! അറസ്റ്റിനും സാധ്യത...ദിലീപ് സൂക്ഷിച്ചോ....അപ്പുണ്ണിയെത്തി!! എല്ലാം വെളിപ്പെടും!! അറസ്റ്റിനും സാധ്യത...

1

ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. കൗണ്‍സിലര്‍മാരുടെയും കോടിയേരിയുടെ മകന്റെ വീടിനു നേരെയും ആക്രമണം നടന്നു. ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയുണ്ടാവും. കോട്ടയത്തും കണ്ണൂരിലുമുണ്ടായ സംഭവങ്ങള്‍ക്ക് അവിടെ ഉഭയകക്ഷി യോഗം നടത്താനും തീരുമാനിച്ചതായി പിണറായി പറഞ്ഞു.

2

ഏതു സംഭവമായാലും വീടുകളോ പാര്‍ട്ടി ഓഫീസുകളോ സംഘടനാ ഓഫീസുകളോ ആക്രമിക്കാന്‍ പാടില്ലന്ന തീരുമാനം നേരത്തേ എടുത്തതാണ്. ഇതു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് സിപിഎം-ബിജെപി നേതാക്കള്‍ ഇന്നു രാവിലെ യോഗം ചേര്‍ന്നത്. ബിജെപിക്കു വേണ്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.

English summary
CPM-BJP meeting in trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X