ആക്രമണം തുടങ്ങിയത് ബിജെപി... തിരിച്ചടിച്ച് പണി വാങ്ങി സിപിഎം; ആ സിസിടിവി ആണ് താരം... അപ്പോള്‍ അന്നോ?

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: തലസ്ഥാന നഗരം അക്ഷരാര്‍ത്ഥത്തില്‍ കലാപനഗരം ആയതുപോയെ ആയിരുന്നു കഴിഞ്ഞ ദിവസം രാത്രി. സിപിഎമ്മും ബിജെപിയും അക്രമത്തിന്റെ വഴി സ്വീകരിച്ചപ്പോള്‍ ക്രമസമാധാനം തകര്‍ന്നു വീണു.

ഇതിന് മുമ്പും തിരുവനന്തപുരത്ത് സമാനമായ രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ബോംബേറുണ്ടായി എന്നായിരുന്നു ആരോപണം. എന്നാല്‍ പ്രവര്‍ത്തിക്കാത്ത സിസിടിവിയില്‍ അതൊന്നും പതിഞ്ഞതും ഇല്ല.

എന്നാല്‍ ഇത്തവണ എല്ലാം സിസിടിവി ക്യാമറയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്. സംഭവം നടന്ന് അധികം കഴിയുംമുമ്പേ ആ ദൃശ്യങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. എന്തായിരുന്നു തിരുവനന്തപുരത്ത് ശരിക്കും സംഭവിച്ചത്?

ആക്രമണം തുടങ്ങിയത് ആര്?

ആക്രമണം തുടങ്ങിയത് ആര്?

ആക്രമണം തുടങ്ങിവച്ചത് ബിജെപിക്കാര്‍ ആണ് എന്നാണ് സിപിഎം ആരോപണം. ഇതേ ആരോപണം തന്നെയാണ് ബിജെപിക്കാരും ഉന്നയിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ്?

ആദ്യം സിപിഎമ്മിന് നേരെ തന്നെ

ആദ്യം സിപിഎമ്മിന് നേരെ തന്നെ

ഡിവൈഎഫ്‌ഐ ചാല ഏരിയ സെക്രട്ടറി ഉണ്ണിയുടെ വീടിന് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ആറ്റുകാല്‍ അമ്പലത്തിനടുത്താണ് ഉണ്ണിയുടെ വീട്. ഇവിടെയുണ്ടായിരുന്ന വാഹനം അക്രമികള്‍ തകര്‍ക്കുകയും ചെയ്തു.

സിപിഎം ഏരിയ സെക്രട്ടറിയ്ക്ക് നേരെ

സിപിഎം ഏരിയ സെക്രട്ടറിയ്ക്ക് നേരെ

ഇതിന് ശേഷം ആണ് സിപിഎം ചാല ഏരിയ സെക്രട്ടറി എസ്എ സുന്ദറിന്റെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായ വാര്‍ത്ത പുറത്ത് വരുന്നത്. ഇതും കാട്ടുതീ പോലെ പടര്‍ന്നു.

ബിജെപി ജില്ലാ സെക്രട്ടറിയ്ക്ക് നേരെ

ബിജെപി ജില്ലാ സെക്രട്ടറിയ്ക്ക് നേരെ

എസ്എ സുന്ദറിന്റെ വീട് ആക്രമിക്കപ്പെട്ട വാര്‍ത്ത പുറത്ത് വന്ന് മിനിട്ടുകള്‍ക്കം തന്നെ ബിജെപി നഗരസഭ കൗണ്‍സിലറും ജില്ലാ സെക്രട്ടറിയും ആയ ബീനയുടെ വീടിന് നേര്‍ക്കും ആക്രമണം നടന്നു. ആറ്റുകാല്‍ കൗണ്‍സിലാണ് ബീന.

വീണ്ടും സിപിഎമ്മിന് നേര്‍ക്ക്

വീണ്ടും സിപിഎമ്മിന് നേര്‍ക്ക്

അതിന് ശേഷം പുറത്ത് വന്നത് സിപിഎം കൗണ്‍സിലറുടെ വീടിന് നേര്‍ക്കുണ്ടായ ആക്രമണം ആണ്. കളിപ്പാന്‍കുളം വാര്‍ഡ് കൗണ്‍സിലര്‍ റസിയയുടെ വീടിന് നേര്‍ക്കായിരുന്നു ആക്രമണം.

ബിജെപി കൗണ്‍സിലര്‍ക്ക് നേരെ

ബിജെപി കൗണ്‍സിലര്‍ക്ക് നേരെ

അടുത്തതായി ആക്രമിക്കപ്പെട്ടത് ബിജെപി കൗണ്‍സിലര്‍ എസ്‌കെപി രമേശിന്റെ വീടാണ്. ഇവിടേയും വ്യാപകമായ നാശനശഷ്ടങ്ങള്‍ ഉണ്ടായി. വാഹനം തകര്‍ക്കപ്പെട്ടു.

സിമി ജ്യോതിഷിന്റെ വീടിന് നേര്‍ക്കും

സിമി ജ്യോതിഷിന്റെ വീടിന് നേര്‍ക്കും

പിന്നീട് അക്രമങ്ങളുടെ പരമ്പര ആയിരുന്നു. ബിജെപി കൗണ്‍സിലര്‍ സിമി ജ്യോതിഷിന്റെ വീടിന് നേര്‍ക്കും ആക്രമണം അരങ്ങേറി. സിമി ജ്യോതിഷ് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ കൂടിയാണ്.

ഐപി ബിനുവിന്റെ വീട്

ഐപി ബിനുവിന്റെ വീട്

ഇതിന് ശേഷം ആണ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും വാര്‍ഡ് കൗണ്‍സിലറും ആയ ഐപി ബിനുവിന്റെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.

ബിജെപി ഓഫീസിന് നേര്‍ക്ക്

ബിജെപി ഓഫീസിന് നേര്‍ക്ക്

തുടര്‍ന്നാണ് ഐപി ബിനുവിന്റേയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്റേയും നേതൃത്വത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. കാറുകള്‍ തല്ലിത്തകര്‍ക്കുകയും ഓഫീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്ക് നേര്‍ക്കും ആക്രമണം ഉണ്ടായി.

പോലീ്‌സ് നോക്കുകുത്തി

പോലീ്‌സ് നോക്കുകുത്തി

ബിജെപി ഓഫീസിന് നേര്‍ക്ക് നടന്ന ആക്രമണം തികച്ചും അപലപനീയമാണ്. മ്യൂസിയം എസ്‌ഐ അടക്കമുള്ളവര്‍ നോക്കി നില്‍ക്കെയാണ് ആക്രമണം നടന്നത്. അക്രമികളെ തടയാന്‍ ശ്രമിച്ചത് ഒരു സിവില്‍ പോലീസ് ഓഫീസര്‍ മാത്രമായിരുന്നു.

ബിനീഷ് കോടിയേരിയുടെ വീടിന് നേര്‍ക്കും

ബിനീഷ് കോടിയേരിയുടെ വീടിന് നേര്‍ക്കും

ഈ സംഭവങ്ങള്ഡക്ക് ശേഷം ആണ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. വാഹനം നശിപ്പിക്കപ്പെട്ടു. വീടിന് നേര്‍ക്ക് കല്ലേറും ഉണ്ടായി.

ആ സിസിടിവി ക്യാമറ

ആ സിസിടിവി ക്യാമറ

കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് അവിടത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ആ ക്യാമറ പ്രവര്‍ത്തന സജ്ജമായിരുന്നു. ദൃശ്യങ്ങള്‍ കൃത്യമായി പതിയുകയും ചെയ്തു.

ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍

ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍

കഴിഞ്ഞ കുറേ നാളുകളായി ഒരുപാട് ആരോപണങ്ങളില്‍ പെട്ട് കിടക്കുകയാണ് ബിജെപി. മെഡിക്കല്‍ കോളേജ് കോഴ അടക്കമുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ബിജെപി നടത്തിയ ആസൂത്രിത ആക്രമണം ആയിരുന്നു ഇതിന് പിന്നില്‍ എന്നാണ് സിപിഎമ്മിന്റെ ആരോപണം.

BJP State Committee Office Damaged
English summary
CPM - BJP tension at Thiruvananthapuram: Who started the attack first?
Please Wait while comments are loading...