കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക് : വെട്ടിയത് സിപിഎം ?

പാവറട്ടി തിരുനെല്ലൂരിലാണ് പട്ടാപ്പകള്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിയത്. പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനാണു വെട്ടേറ്റത്.

  • By വരുണ്‍
Google Oneindia Malayalam News

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാവറട്ടി തിരുനെല്ലൂരിലാണ് പട്ടാപ്പകള്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിയത്. പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനാണു വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ അശ്വനി ആശുപത്രിയില് പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

വിഷ്ണുവിന്റെ സഹോദരന്‍ കഴിഞ്ഞ വര്‍ഷം സിപിഎം തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം മതിലകത്ത് ഷിഹാബുദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഇതിന് പ്രതികാരം തീര്‍ത്തതാണെന്നാണ് ബിജെപിയുടെ ആരോപണം. പാറവെട്ടിയില്‍ നിരന്തരം ബിജെപി സിപിഎം ഏറ്റുമുട്ടിയിരുന്നു. ഒരു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് പാവറട്ടിയില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനങ്ങള്‍.

attack

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CPM BJP tention in thrissur bjp worker hacked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X