കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ കലിപ്പ് തീർത്താൽ പിണറായിക്ക് കേന്ദ്രം മൂക്കു കയറിടും!! അനാവശ്യമായിരുന്നുവെന്ന്!!

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ സിപിഎം കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഗവർണറെ കണ്ടതിലും കേന്ദ്രം അതൃപ്തി അറിയിച്ചിട്ടുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷ പ്രകടനത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഒഴിവാക്കാമായിരുന്ന സംഭവം ആണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നുവെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി. ഗവർണറെ കണ്ട മുഖ്യമന്ത്രിയുടെ രീതിയിലും കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചു.

<strong>ദിലീപിനു പിന്നാലെ ലാലിന്റെ മകനും!!അശ്ലീല സംഭാഷണവും ബോഡി ഡ്യൂപ്പും സത്യം!കസ്റ്റഡി?</strong>ദിലീപിനു പിന്നാലെ ലാലിന്റെ മകനും!!അശ്ലീല സംഭാഷണവും ബോഡി ഡ്യൂപ്പും സത്യം!കസ്റ്റഡി?

മുഖ്യമന്ത്രി വിളിച്ച സിപിഎം ആർഎസ്എസ്, ബിജെപി നേതാക്കളുടെ സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോടാണ് മുഖ്യമന്ത്രി കയർത്തു സംസാരിച്ചത്. മസ്കറ്റ് ഹോട്ടിലിലെത്തിയ മാധ്യമ പ്രവർത്തകരെ കടക്ക് പുറത്തെന്ന് ആക്രോശിച്ച് മുഖ്യൻ ആട്ടിപ്പായിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങളടക്കം ഇത് വാർത്തയാക്കിയിരുന്നു.

കേന്ദ്രത്തിന് അതൃപ്തി

കേന്ദ്രത്തിന് അതൃപ്തി

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ സിപിഎം കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഗവർണറെ കണ്ടതിലും കേന്ദ്രം അതൃപ്തി അറിയിച്ചിട്ടുണ്ട്.

അനാവശ്യം

അനാവശ്യം

മുഖ്യംമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമാണെന്നാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. സംഭവം ഒഴിവാക്കാമായിരുന്നു എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഗവർണർ ഇടപെട്ടത്

ഗവർണർ ഇടപെട്ടത്

പിണറായി ഗവർണറെ കണ്ട രീതി ശരിയായില്ലെന്നാണ് കേന്ദ്രത്തിന്റെ വിമർശനം. ക്രമസമാധാന പ്രശ്നത്തിൽ ഗവർണർ ഇടപെട്ടതിലും കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചു.

ഗവർണർ വിളിച്ചിട്ട്

ഗവർണർ വിളിച്ചിട്ട്

ആർഎസ്എസ് , ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ സമാധാന ചർച്ച ഗവർണറുടെ നിർദേശ പ്രകാരമായിരുന്നു എന്ന പ്രതീതി ഉയർത്തിയതിലും കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചു.

സംസ്ഥാന സർക്കാരിന്റെ

സംസ്ഥാന സർക്കാരിന്റെ

സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർവകക്ഷി യോഗം വിളിച്ചതെന്ന പ്രചരണം ആവശ്യമായിരുന്നു എന്നണ് കേന്ദ്രം പറയുന്നത്. സർവകക്ഷി യോഗം വിളിക്കാൻ നിർദേശം നൽകിയത് സിപിഎം കേന്ദ്ര നേതൃത്വമായിരുന്നു.

വേണ്ടായിരുന്നു

വേണ്ടായിരുന്നു

ഗവർണർ വിളിച്ചപ്പോൾ മുഖ്യമന്ത്രി പോകേണ്ടിയിരുന്നില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു. ഗവർണറുടെ അത്തരം അധികാര പ്രകടനങ്ങളെ സിപിഎം എക്കാലത്തും എതിർത്തിരുന്നുവെന്നും കേന്ദ്ര നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് ഇരുന്നു കൊടുക്കേണ്ടിയിരുന്നില്ലെന്നാണ് കേന്ദ്രം പറയുന്നത്.

കടന്നു പോകാൻ

കടന്നു പോകാൻ

ആർഎസ്എസ് ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്താനിരുന്ന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് കടന്നുപോകാൻ ആക്രോശിച്ചത്. ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ കടന്നു പോകാൻ ആക്രോശിച്ചതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് മാറി നിൽക്കാനും മുഖ്യമന്ത്രി പറ‍ഞ്ഞിരുന്നു.

English summary
cpm central leadership express annoyment on pinarayi's behaviour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X