കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്‍റെ ഭാവി കേന്ദ്രകമ്മിറ്റി തീരുമാനിയ്ക്കും

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ ഘടകം സംബന്ധിച്ച തീരുമാനം കേന്ദ്ര കമ്മിറ്റിയ്ക്ക് വിടാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ വിഎസുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്തില്ല. പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 15അംഗ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് കെജെ തോമസ്, എംഎം മണി, ടിപി രാമകൃഷ്ണന്‍ എന്നിവരെ പുതുതായി തിരഞ്ഞെടുത്തു.

വൈക്കം വിശ്വന്‍, പാലോളി മുഹമ്മദ്കുട്ടി, എന്നിവരെ ഒഴിവാക്കി.സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ മുന്‍പ് പങ്കെടുക്കില്ലെന്ന് നിലപാട് എടുത്ത വിഎസ് യോഗത്തില്‍ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന നേതൃത്വം വിഎസിനെ യോഗത്തിലേയ്ക്ക് ക്ഷണിയ്ക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

VS

സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം സംസ്ഥാന സമിതി യോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു വിഎസ്. പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തിയ പ്രമേയം പിന്‍വലിയ്ക്കണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. മുന്‍പ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ക്ഷണിച്ചെങ്കിലും യോഗത്തില്‍ നിന്ന് വിട്ട് നിന്ന് വിഎസ് ഇത്തവണ യെച്ചൂരിയുടെ ക്ഷണം സ്വീകരിച്ചെത്തുകയായിരുന്നു.

English summary
CPM forms the new State Secretariat in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X