കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാരിനെ ഇനി അത്രയ്ക്കങ്ങ് പുകഴ്‌ത്തേണ്ട; സര്‍ക്കാര്‍ അത്ര പോരെന്ന് സെക്രട്ടേറിയറ്റ്

സൈബര്‍ സഖാക്കള്‍ക്ക്‌ ഇനി സര്‍ക്കാരിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടാന്‍ കഴിയില്ല. സംസ്ഥാന സെക്രട്ടേറിയേറ്റ്തന്നെ വിമര്‍ശനം ഉന്നയിച്ച കാര്യങ്ങള്‍ എങ്ങിനെ പുകഴ്ത്തി പറയും?

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിറ്റ്. പല മന്ത്രിമാര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും കടുത്ത വിമര്‍ശം ഉന്നയിച്ച് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ രംഗത്ത്.

ഇതോടെ സൈബര്‍ സഖാക്കളാണ് കഷ്ടത്തിലാകുന്നത്. ഇനി സര്‍ക്കാരിനെ പുകഴ്ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടാന്‍ കഴിയില്ല. സംസ്ഥാന സെക്രട്ടേറിയേറ്റ്
തന്നെ വിമര്‍ശനം ഉന്നയിച്ച കാര്യങ്ങള്‍ എങ്ങിനെ പുകഴ്ത്തി പറയും? സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

 സര്‍ക്കാരിനെ ബാധിക്കുന്നു

സര്‍ക്കാരിനെ ബാധിക്കുന്നു

പോലീസിന്റെ ഭാഗത്ത് നിന്നും മറ്റും തുടര്‍ച്ചയായി ഉണ്ടാകുന്ന വീഴ്ചകളും ഇത് മൂലമുള്ള വിവാദവും സര്‍ക്കാരിന്റെ വ്യക്തിത്വത്തെ ബാധിക്കുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

 അജണ്ട

അജണ്ട

സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം പരിശോധിക്കുക എന്നതായിരുന്നു സെക്രട്ടറിയേറ്റിന്റെ പ്രധാന അജണ്ട. ഇതിലായിരുന്നു വിമര്‍ശനം ഉയര്‍ന്നത്.

ചെറിയ കാലയളവ്

ചെറിയ കാലയളവ്

പത്തുമാസത്തെ പ്രവര്‍ത്തനം കൊണ്ട് സര്‍ക്കാരിനെ വിലയിരുത്താനാകില്ല. അത് ചെറിയൊരു കാലയളവാണ്. ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച സര്‍ക്കാര്‍ ആയതിന്റെ ഭാരവും സര്‍ക്കാരിനുണ്ടെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തനങ്ങള്‍

വന്‍കിട പദ്ധതികള്‍ മാത്രം പോരാ ജനകീയ പദ്ധതികളും വേണം എന്ന നിര്‍ദേശം സെക്രട്ടറിയേറ്റിന് ഉണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ആരംഭിച്ച നാല് ജനകീയ മിഷന്‍ പ്രവര്‍ത്തനം ജനങ്ങള്‍ അറിയുന്നില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

English summary
CPM Kerala secretariate members slams Pinarayi Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X