കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കപില്‍ ദേവിനെ പണിതത് സിപിഎമ്മിന്റെ കോഴ? പറയുന്നത് സിപിഐ!

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കോഴ വിവാദം കേരള കോണ്‍ഗ്രസിനേയും യുഡിഎഫിനേയുംമാത്രമല്ല, സിപിഎമ്മിനേയും ബാധിക്കും എന്നാണ് മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവിനാണ് കേരളത്തിലെ സിപിഎം നേതൃത്വം പണികൊടുത്തതെന്നാണ് റിപ്പോര്‍ട്ട്.

സിപിഐയുടെ എറണാകുളം ജില്ലാ കമ്മിറ്റി അംഗം ഇഎം സുനില്‍കുമാറിന്റേതെന്ന് പറയുന്ന ടെലിഫോണ്‍ സംഭാഷണമാണ് മരോമ ന്യൂസ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പദ്ധതി ഇല്ലാതായതെന്നാണ് പറയുന്നത്.

Kapil Dev

എറണാകുളം ജില്ലയിലെ കടമക്കുടി ചരിയം തുരുത്തില്‍ ആയിരുന്നു കപില്‍ ദേവ് മെഡിക്കല്‍ ടൗണ്‍ഷിപ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇവിടെ കൊടി നാട്ടി സമരം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുനില്‍കുമാര്‍ സിയാദ് എന്നാളുമായി നടത്തുന്ന സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

സംസ്ഥാന വ്യാപകമായി നിലം നികത്തലിനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തിയിരുന്നു. ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പ്രതിപകഷ നേതാവ് വിഎസ് അച്യുതാനന്ദനും ഒക്കെ ആയിരുന്നു ഈ സമരത്തിന് നേതൃത്വം നല്‍കിയത്. ഈ സമരത്തില്‍ കപില്‍ ദേവിന്റെ ഭൂമി ഉള്‍പ്പെടുത്താന്‍ കാരണം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയ്ക്ക് കോഴ കൊടുക്കാത്തതാണെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

English summary
CPM leader asked money from Kapil Dev fro Medical Township project- allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X