മലപ്പുറത്ത് കോലീബി സഖ്യം!! നാലു സീറ്റിനും വോട്ടിനും വേണ്ടി കൂട്ട്!! സഖാക്കള്‍ പറയുന്നത്...

മലപ്പുറത്ത് കോലീബി സഖ്യമാണെന്ന് വിഎസ് പറഞ്ഞു. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നും വിഎസ് പറയുന്നു. ആര്‍എസ്എസിന്റെ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു

  • Published:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലപ്പുറത്ത് ഉപ തിരഞ്ഞെടുപ്പിനുള്ള ഒരുക്കള്‍ ആരംഭിച്ചതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനേയും ബിജെപിയെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഭരണ പരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണനും രെഗത്തെത്തി.

മലപ്പുറത്ത് കോലീബി സഖ്യമാണെന്ന് വിഎസ് പറഞ്ഞു. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നും വിഎസ് പറയുന്നു. ആര്‍എസ്എസിന്റെ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞു.

അവിശുദ്ധ കൂട്ടുകെട്ട്

മലപ്പുറത്ത് കോണ്‍ഗ്രസ് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നാണ് വിഎസ് പറയുന്നത്. നാലു വോട്ടിനും രണ്ട് സീറ്റിനുമായി എത് ജന വിരുദ്ധ പാര്‍ട്ടിയുമായും കോണ്‍ഗ്രസ് കൂട്ടുകൂടുമെന്നാണ് വിഎസ് പറയുന്നത്.

കോണ്‍ഗ്രസിന്റെ പ്രതാപകാലം തകര്‍ന്നു

കോണ്‍ഗ്രസിന്റെ പ്രതാപ കാലം തിരിച്ചു വരാന്‍ കഴിയാത്ത വിധം തകര്‍ന്നുവെന്നാണ് വിഎസ് പറയുന്നത്. പണ്ട് ആനപ്പുറത്തിരുന്നതിന്റെ പാട് കോണ്‍ഗ്രസുകാര്‍ തപ്പി നോക്കേണ്ടെന്നും വിഎസ് പരിഹസിച്ചു

ആര്‍എസ്എസിന്റെ വെല്ലുവിളി നേരിടാന്‍

ആര്‍എസ്എസിന്റെ വെല്ലുവിളി നേരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കൂടെ നിന്നാല്‍ ബിജെപിയെ നേരിടാമെന്നത് തെറ്റിദ്ധാരണയാണെന്നും കോടിയേരി.

മലപ്പുറം ഉപതിരഞ്ഞെടുപ്പ്

മലപ്പുറം തിരഞ്ഞെടുപ്പിന്റെ ഏതാണ്ടൊരു ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഏപ്രില്‍ 12നാണ് തിരഞ്ഞെടുപ്പ്. ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എംബി ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ശ്രീപ്രകാശ് ബിജെപി സ്ഥാനാര്‍ഥിയുമാണ്.

English summary
cpm leaders about malappauram by election. vs agaianst congress.
Please Wait while comments are loading...