കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനാണോ മതഭ്രാന്ത്... ഈ വാര്‍ത്ത കണ്ടാല്‍ അങ്ങനെ തോന്നും!!!

Google Oneindia Malayalam News

കണ്ണൂര്‍: കഴിഞ്ഞ കുറച്ച് നാളായി ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് വലിയ വോട്ട് ചേര്‍ച്ചയാണ് സിപിഎം നേരിടുന്നത്. ഈ പ്രശ്‌നം എങ്ങനെയെങ്കിലും പരിഹരിയ്ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

എന്നാല്‍ അത് എങ്ങനെ സാധിയ്ക്കും എന്ന ചോദ്യത്തിന് പാര്‍ട്ടി തേടുന്ന ഉത്തരങ്ങളാണ് ഇടതുവിശ്വാസികളെ ശരിയ്ക്കും അമ്പരപ്പിയ്ക്കുന്നത്. ഹൈന്ദവ ആചാരങ്ങളും ആഘോഷങ്ങളും ഏറ്റെടുത്താല്‍ സിപിഎമ്മിന് ഈ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ പറ്റുമോ?

CPM Flag

ശ്രീകൃഷ്ണ ജയന്തി ആഘോഷം ഏറ്റെടുക്കാനാണ് സിപിഎം ഇപ്പോള്‍ നീക്കം നടത്തുന്നത്. ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്ക് ബദലായി ബാലസംഘത്തെ രംഗത്തിറക്കാനാണ് തീരുമാനം. ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്തി കണ്ണൂരിലെ അമ്പാടി മുക്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞിരിയ്ക്കുകയാണ്.

ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് ബാലസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. അത് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വന്നത് തികച്ചും ആകസ്മികം എന്നും ബാലസംഘം നേതാക്കള്‍ പറയുന്നു.

എന്നാല്‍ കുറേ നാളായി സിപിഎം നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. പാര്‍ട്ടി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പോലും ശോഭാ യാത്രയില്‍ പങ്കെടുക്കാറുണ്ട്. ബാലസംഘത്തിന്റെ ഘോഷയാത്ര നടത്തുമ്പോള്‍ ഈ പ്രശ്‌നം കൂടി പരിഹരിയ്ക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സിപിഎം.

English summary
CPM Planning to conduct Sreekrishna Jayanthi celebrations with Bala Sangham- report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X