ന്യായീകരിച്ചത് മതിയായില്ല... ജിഷ്ണു കേസില്‍ ഇനി പ്രാദേശിക വിശദീകരണവും; സംശയം ഇല്ലാതാക്കാന്‍!!

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജിഷ്ണു കേസിലെ വിവരങ്ങള്‍ ലോക്കല്‍ തലങ്ങളിലെത്തിക്കാന്‍ സിപിഎം പ്രാദേശിക യോഗങ്ങള്‍ വിളിക്കുന്നു. ജിഷ്ണു കേസില്‍ സര്‍ക്കാര്‍ എടുത്ത നടപടികളും ഉയര്‍ന്നു വരുന്ന ആരോപണങ്ങളും വേര്‍തിരിച്ച് വിശദീകരിക്കാനാണ് തീരുമാനം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംശങ്ങള്‍ ഇല്ലാതാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ജിഷ്ണു കേസിലെ ഇടപെടലിനെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

ടിപി കേസിലും

നേരത്തെ ടിപി വധക്കേസിലും വിശദീകരണ യോഗം എന്ന നടപടിയുമായി സിപിഎം നീങ്ങിയിരുന്നു.

 

ആത്മഹത്യ കുറിപ്പ് പുറത്ത്

അതേസമയം ജിഷ്ണുവിന്റെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പുറത്ത് വന്നു. ഹൈക്കോടതി ഉത്തരവിലാണ് ജിഷ്ണുവിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് വിട്ടത്.

 

വകുപ്പുകള്‍ നിലില്‍ക്കില്ല

കേസിലെ പ്രതികള്‍ക്കായി പോലീസ് ചാര്‍ത്തിയ വകുപ്പുകള്‍ ഒന്നും തന്നെ നിലനില്‍ക്കില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

 

പ്രതികളെ കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമില്ല

ആത്മഹത്യ കുറിപ്പില്‍ പ്രതികള്‍ എന്ന് പറയുന്നവരെ കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലെന്നും ഇവരെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

English summary
CPM to call meetings to explain Jishnu Pranoy case to party men
Please Wait while comments are loading...