കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണദാസിനെ രക്ഷിക്കാന്‍ പോലീസ് കൂട്ടുനിന്നു!! തെളിവുകള്‍ പുറത്ത്!!

പി കൃഷ്ണദിസിനെതിരെ മൂന്ന് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന മൂന്ന് വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്

  • By Gowthamy
Google Oneindia Malayalam News

തൃശൂര്‍: ലക്കിടി ലോ കോളേജിലെ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ രക്ഷിക്കാന്‍ പോലീസിലെ ചിലര്‍ കൂട്ടുനിന്നതായി റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കൃഷ്ണദാസിനെ രക്ഷിക്കുന്ന തരത്തിലാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. പഴയന്നൂര്‍ സ്റ്റേഷനിലെ എഎസ്‌ഐ ജഞാന ശേഖരനാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറി.

 എളുപ്പം ജാമ്യം

എളുപ്പം ജാമ്യം

പി കൃഷ്ണദാസിനെതിരെ മൂന്ന് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്ന മൂന്ന് വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ഫെബ്രുവരി 27നാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. കൃഷ്ണദാസിനെ രക്ഷിക്കാന്‍ മനഃപൂര്‍വം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച്.

 ജാഗ്രത കാട്ടിയില്ല

ജാഗ്രത കാട്ടിയില്ല

വിവാദമായ ജിഷ്ണു പ്രണോയിയുടെ കേസിന് സമാനമാണെന്ന് അറിഞ്ഞിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ജാഗ്രത ഉണ്ടായില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറി.

 ആരെയും ചോദ്യം ചെയ്തില്ല

ആരെയും ചോദ്യം ചെയ്തില്ല

പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷണം 25 ദിവസത്തോളം വൈകിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിലധികം ആരെയും പോലീസ് ചെദ്യം ചെയ്തിരുന്നില്ലെന്നും ക്രൈംബ്രാഞ്ച്.

 വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍

വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍

മാര്‍ച്ച് 13നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. മാര്‍ച്ച് 18ന് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ പുതുക്കി. കൃഷ്ണദാസിനെ ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ട് പോകല്‍, തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നും സര്‍ക്കാര്‍.

 ജിഷ്ണു കേസിലും സമാനം

ജിഷ്ണു കേസിലും സമാനം

ലക്കിടി കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ചെന്നാണ് കൃഷ്‌നദാസിനെതിരായ കേസ്. ജിഷ്ണു കേസും ഈ സ്‌റ്റേഷനില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

നടപടി

നടപടി

സംഭവത്തില്‍ പഴയന്നൂര്‍ എഎസ്‌ഐ ജ്ഞാനശേഖറിനെ സസ്പെന്‍ഡ് ചെയ്തു.
എഫ്‌ഐആര്‍ തയ്യാറാക്കുന്നതി ല്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍.
ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല

English summary
crime branch report against police in lakkidi college case. police helps krishna das.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X