പ്രതിഷേധങ്ങള്‍ക്ക് ഫലം കാണുന്നു; ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറാണ് ഉത്തരവിട്ടത്. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

  • Published:
  • By: Akshay
Subscribe to Oneindia Malayalam

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണവിന്റെ ആത്മഹത്യെൈ ക്രംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറാണ് ഉത്തരവിട്ടത്. തൃശ്ശൂര്‍ റൂറല്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് പിന്നിലെ ദുരൂഹതകള്‍ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ഉദ്ദേശം.

അടുത്ത ദിവസം തന്നെ ക്രൈംബ്രാഞ്ച് സംഘം കോളജിലെത്തി തെളിവെടുക്കും. അധ്യാപകരുള്‍പ്പെടെയുള്ളവരില്‍ നിന്ന് സംഘം മൊഴിയെടുത്തേക്കുമെന്നും സൂചനയുണ്ട്. പോസ്റ്റ് മോര്‍ട്ടം സമയത്ത് ജിഷ്ണുവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളെപ്പറ്റി അന്വേഷണമുണ്ടാകും. ഓന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജിഷ്ണു.

ആത്മഹത്യ

വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

 

കോപ്പിയടി

കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ കേരള സങ്കേതിക സര്‍വകലാശാല തള്ളിക്കളഞ്ഞു.

 

കോളേജിന്റെ വാദം പൊളിഞ്ഞു

ജിഷ്ണു കോപ്പിയടിച്ചതായി തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

ജിഷ്ണുവിനെ മര്‍ദ്ദിച്ചിരുന്നു

ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിച്ചതായും ഇതിന്റെ പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

 

മൂക്കിലെ മുറിവ്

ജിഷ്ണുവിന്റെ മൂക്കിലെ മുറിവ് കേന്ദ്രീകരിച്ചു അന്വേഷിക്കാനാണ് പൊലീസ് തീരുമാനം.

 

English summary
Crime branch to investigate Jishnu's death
Please Wait while comments are loading...