കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിമനലുകള്‍ക്കാണ് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതെന്ന് പിണറായി

Google Oneindia Malayalam News

കല്‍പ്പറ്റ: അതിക്രൂരമായി കൊല്ലപ്പെടുന്ന ജിഷമാര്‍ക്ക് ഇവിടെ സംരക്ഷണം കിട്ടുന്നില്ലെന്നും ക്രിമിനലുകള്‍ക്കാണ് ഈ ഭരണത്തില്‍ സംരക്ഷണം ലഭിക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അത്രയ്ക്കും മോശം ഭരണവും പോലീസുമാണ് കേരളത്തില്‍ ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിനകത്തുപോലും പെണ്‍കുട്ടികള്‍ പിച്ചിച്ചീന്തപ്പെടുകയാണ്. ജിഷയുടെ അമ്മ നേരത്തെ കൊടുത്ത പരാതിയില്‍ പോലീസ് എന്ത് നടപടിയാണ് എടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് പോലീസും ക്രമസമാധാനപാലനവും ഇത്ര അധ:പതിച്ചത്. അതിനുമുമ്പ് എല്‍ഡിഎഫ് ഭരിച്ചപ്പോള്‍ ക്രമസമാധാനപാലനത്തിനുള്ള ഒന്നാം സ്ഥാനം കേരളത്തിനായിരുന്നെന്നും ഉമ്മന്‍ചാണ്ടി കൂട്ടി ചേര്‍ത്തു.

Pinarayi Vijayan

പാവപ്പെട്ട ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിട്ടും ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലീസോ സര്‍ക്കാറോ തയ്യാറായിട്ടില്ല. ഇത്ര ദിവസമായിട്ടും പ്രതികളെ കണ്ടെത്താനും സാധിച്ചിട്ടില്ല. പിന്നെന്ത് ഭരണമാണ് ഉമ്മന്‍ചാണ്ടി ഇവിടെ നടത്തുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.

പെരുമ്പാവൂരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മാധ്യമപ്രവര്‍ത്തരെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചത്. ഭരണകക്ഷിക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുമ്പോള്‍ പോലീസ് അത് തടയാതിരുന്നത് മുഖ്യമന്ത്രിയുടെ ഇംഗിതം ആതാണ്് എന്നത്‌കൊണ്ടായിരിക്കാമെന്ന് പിണറായി വിജയന്‍ തന്റെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച് നിശബ്ദരാക്കാമെന്ന് ഉമ്മന്‍ചാണ്ടി കരുതണ്ടെന്നും പിണറായി പറഞ്ഞു.

English summary
Criminals are protect under Kerala Government: Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X