കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് കുറ്റവാളിയ്ക്കും ധൈര്യമായി ഒളിച്ചിരിയ്ക്കാം എംഎല്‍എ ഹോസ്റ്റലില്‍?

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ബ്ളൂ ബ്ളാക്ക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് ഏത് കുറ്റവാളിയ്ക്കും 'ഒളിച്ചിരിയ്ക്കാനൊരിടം' എന്ന ദുഷ്‌പേര് എംഎല്‍എ ഹോസ്റ്റലിന് ലഭിച്ചത്. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം എംഎല്‍എ ഹോസ്റ്റല്‍ വീണ്ടും വിവാദത്തില്‍. മുന്‍ എംഎല്‍എ മാരുടെ പേരില്‍ ഹോസ്റ്റലില്‍ മുറിയെടുത്ത് വിലസുന്ന വ്യാജന്‍മാരാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്.

മുന്‍ എംഎല്‍എമാരുടെ പേരില്‍ കള്ളയൊപ്പിട്ട് മുറിയെടുത്താണ് വ്യാജന്‍മാര്‍ എംഎല്‍എ ഹോസ്റ്റലില്‍ താമസിയ്ക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പന്തളം സുധാകരന്റെ പേരില്‍ മാത്രം 11 തവണയാണ് കള്ളയൊപ്പിട്ട് മുറിയെടുത്തത്. ഇത്തരത്തില്‍ ആര്‍ക്കും കള്ളയൊപ്പിട്ട് മുറിയെടുക്കാവുന്ന അവസ്ഥയാണ് എംഎല്‍എ ഹോസ്റ്റലില്‍.

Thiruvananthapuram

തന്റെ പേരില്‍ കള്ളയൊപ്പിട്ട് മുറിയെടുക്കുന്നുവെന്ന് പന്തളം സുധാകരന്‍ മുന്‍പ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പരാതിയില്‍ നിന്ന് പിന്മാറി. ബ്ളൂ ബ്ളാക്ക് മെയില്‍ കേസില്‍ പ്രതികളിലൊരാളായ ജയചന്ദ്രനെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത് . കള്ളയൊപ്പിട്ട് മുന്‍ എംഎല്‍എ മാരുടെ പേരില്‍ മുറിയെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് മനോരമ ന്യൂസാണ് പുറത്ത് വിട്ടത്.

English summary
Some media reports said Criminals can safely hide in MLA Hostel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X