കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് അപകടത്തില്‍പെട്ടത് കോടനാട് കേസിലെ പ്രതിയും കുടുംബവും;കെവി സായന്‍ കൊലക്കേസിലെ രണ്ടാം പ്രതി

  • By Akshay
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് അപകടത്തില്‍ പെട്ടത് കൊലക്കേസിലെ രണ്ടാം പതി. കൊടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ രണ്ടാം പ്രതി കെവി സായനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ദേശീയപാത കണ്ണാടിയില്‍ നിര്‍ത്തിയിട്ട ലേറിയില്‍ ഇടിച്ചായിരുന്നു അപകടം.

ഇടിച്ച കാര്‍ കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഇവര്‍ ഇപയോഗിച്ചതാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ജയലളിതയുടെ കൊടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് മരച്ചിരുന്നു.

Kodanad

പാലക്കാട് നടന്ന വാഹനാപകടം ആത്മഹത്യ സ്രമത്തിന്റെ ഭാഗമാണെന്നും സംശയിക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതിയുടെ മരണം അപകടമാണെന്നും എന്‍കൗണ്ടര്‍ ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി ബിടെക് വിദ്യാര്‍ത്ഥി അറസ്റ്റിലായിരുന്നു. മലപ്പുറം സ്വദേശി ബിജിത് ജോയി എന്ന വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ബിജിത് ജോയി കൊലപാതക സംഘത്തോടൊപ്പമുണ്ടായിരുന്നുവെന്ന് പോലീസ് സൂചന നല്‍കി.കേസിലെ ഒന്നാം പ്രതിയുടെയും രണ്ടാം പ്രതിയുടെയും മരണവും അപകടവും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. തിങ്കളാഴ്ചയാണ് നീലഗിരി ജില്ലയിലുള്ള കോടനാട് എസ്‌റ്റേറ്റിലെ ഓം ബഹദൂര്‍ എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ജയലളിതയുടെ അവധിക്കാല വസതിയായിരുന്നു കോടനാട് എസ്‌റ്റേറ്റില്‍ ഞായറാഴ്ച രാത്രിയിലാണ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടത്. മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

900 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന എസ്‌റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലുള്ള എസ്‌റ്റേറ്റിലെ അക്രമം ഗൗരവമായാണ് പോലീസ് കാണുന്നത്. മോഷണശ്രമമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പിച്ച് പറയാനാവില്ലെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

English summary
Crucial evidence in Kodanadu estate murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X