കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ സ്ഥാപനത്തില്‍ നിന്നും 2.5 കോടി രൂപയുടെ കറന്‍സി പിടികൂടി

  • By Anwar Sadath
Google Oneindia Malayalam News

കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ മാവൂര്‍റോഡിലെ വിദേശനാണ്യ വിനിമയ സ്ഥാപനത്തില്‍നിന്ന് 2.5 കോടിയുടെ കറന്‍സി നോട്ടുകള്‍ പിടികൂടി. കണക്കില്‍പ്പെടാത്ത ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയുമാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന നോട്ടുകളായിരുന്നു ഇവ.

കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കറന്‍സി കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാളെ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിദേശ്യനാണ്യ വിനിമയ സ്ഥാപനത്തില്‍ പരിശോധന നടത്തുകയായിരുന്നു. സ്ഥാപനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നോട്ടുകള്‍.

currency

നേരത്തെയും ഈ സ്ഥാപനം അനധികൃത കറന്‍സി ഇടപാടുകള്‍ നടത്തിയതായാണ് വിവരം. വിദേശത്തേക്ക് കറന്‍സി കടത്താന്‍ ശ്രമിക്കുന്നുവെന്ന

പരാതിയെത്തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ നടപടിയുണ്ടായ കാലത്ത് നിരീക്ഷണത്തിലായിരുന്നു സ്ഥാപനം. സ്ഥാപനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
currency worth Rs 2.25 crore seized in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X