കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്തുകളിലെ വിവരങ്ങള്‍ അവര്‍ ചോര്‍ത്തിയിട്ടില്ല!! ഇനി അതിനു കഴിയില്ല... എല്ലാം സുരക്ഷിതമാക്കി

ഫയലുകള്‍ സുരക്ഷിതമാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചു

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ലോകത്തെ നടുക്കിയ റാന്‍സംവെയര്‍ ആക്രമണത്തിന്റെ ഭീതിയിലാണ് കേരളവും. വന്നാക്രൈ വൈറസ് ആക്രമണം കേരളത്തിലും നടന്നിരുന്നു. ആദ്യം വയനാട്ടിലും പിന്നീട് പത്തനം തിട്ടയിലുമാണ് സൈബര്‍ ആക്രണം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇതു പ്രതിരോധിക്കാനുള്ള തയ്യാറടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.

ഭീഷണി തുടരുന്നു, കൊല്ലത്തും തൃശൂരിലും വൈറസ് ആക്രമണം, ആറു കമ്പ്യൂട്ടറുകള്‍ക്ക് വൈറസ് ബാധിച്ചുഭീഷണി തുടരുന്നു, കൊല്ലത്തും തൃശൂരിലും വൈറസ് ആക്രമണം, ആറു കമ്പ്യൂട്ടറുകള്‍ക്ക് വൈറസ് ബാധിച്ചു

എന്താണ് റാന്‍സംവെയർ, വന്നാക്രൈയെ എങ്ങനെ പ്രതിരോധിക്കാം, 15 വഴികൾഎന്താണ് റാന്‍സംവെയർ, വന്നാക്രൈയെ എങ്ങനെ പ്രതിരോധിക്കാം, 15 വഴികൾ

അന്വേഷിക്കും

അന്വേഷിക്കും

സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ വന്നാക്രൈ വൈറസ് ആക്രമണം ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി കെടി ജലീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തദ്ദേശസ്ഥാപനങ്ങളുടെ കംപ്യൂട്ടറുകളുടെ മേല്‍നോട്ടം.

വിവരങ്ങള്‍ സുരക്ഷിതം

വിവരങ്ങള്‍ സുരക്ഷിതം

ചില ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ വൈറസ് ബാധിച്ചിരുന്നുവെങ്കിലും വിവരങ്ങള്‍ നഷ്ടമാവില്ലെന്ന ഉറപ്പിലാണ് അധികൃതര്‍. അവ സുരക്ഷിതമാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

ബാക്ക് അപ്പ് ചെയ്യും

ബാക്ക് അപ്പ് ചെയ്യും

ഓഫീസ് കംപ്യൂട്ടറുകളിലെ ഫയലുകള്‍ ബാക്ക് അപ്പ് ചെയ്തു കഴിഞ്ഞു. വൈറസുകള്‍ ബാധിച്ച കംപ്യൂട്ടറുകള്‍ എത്രയും വേഗം ഫോര്‍മാറ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്. ഫയലുകള്‍ സിഡി, ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് എന്നിവയിലാക്കി സൂക്ഷിക്കും.

അനാവശ്യ മെയിലുകള്‍

അനാവശ്യ മെയിലുകള്‍

ഓഫീസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ഫയലുകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ. ഓഫീസ് കംപ്യൂട്ടറുകളില്‍ വ്യക്തിപരമായ മെയിലുകള്‍ പരിശോധിക്കരുതെന്ന് നിര്‍ദേശിച്ചു കഴിഞ്ഞു.

നിര്‍ദേശം നല്‍കും

നിര്‍ദേശം നല്‍കും

വൈറസ് ആക്രമണം സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ സംസ്ഥാന ഐടി മിഷന്റെ കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനു ചുമതല നല്‍കിയിട്ടുണ്ട്. വൈറസ് ബാധിക്കുകയാണെങ്കില്‍ അതത് ഓഫീസുകള്‍ക്ക് മിഷനുമായി ബന്ധപ്പെട്ട് പരിഹാരങ്ങള്‍ തേടാനാവും.

വയനാട്ടില്‍ ആക്രമണം

വയനാട്ടില്‍ ആക്രമണം

വയനാട് തരിയോട് പഞ്ചായത്തിലാണ് കേരളത്തില്‍ ആദ്യത്തെ വൈറസ് ആക്രമണം നടന്നത്. ഇവിടെയുള്ള ആറ് കംപ്യൂട്ടറുകളിലെ മുഴവന്‍ ഫയലുകളും വൈറസ് നശിപ്പിച്ചു. വയനാടിനെ കൂടാതെ പത്തനംതിട്ടയിലെ റാന്നിയിലും രണ്ടു പഞ്ചായത്തുകളില്‍ വന്നാക്രൈം വൈറസ് ആക്രമണം നടന്നിരുന്നു.

പണം ആവശ്യപ്പെട്ടു

പണം ആവശ്യപ്പെട്ടു

ഫയലുകള്‍ വിട്ടു നല്‍കണമെങ്കില്‍ 300 ഡോളറാണ് ഹാക്കര്‍മാര്‍ മോചനദ്രവ്യമായി വയനാട്ടിലും പത്തനംതിട്ടയിലും ആവശ്യപ്പെത്. രണ്ടു മണിക്കൂറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കുമെന്നും ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയിരുന്നു.

ഇതാണ് റാന്‍സംവെയര്‍

ഇതാണ് റാന്‍സംവെയര്‍

കംപ്യൂട്ടറുകളിലെ ഫയലുകള്‍ ലോക്ക് ചെയ്ത് ശേഷം പണം ആവശ്യപ്പെടുകയും ഇതു ലഭിച്ചാല്‍ ഫയലുകള്‍ തിരിച്ചു നല്‍കുകയും ചെയ്യുന്ന മാല്‍വെയര്‍ സോഫ്റ്റ്‌വെയറാണ് റാന്‍സംവെയര്‍ എന്നത്. പണം ബിറ്റ് കോയിനായാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. അതിനാല്‍ ഇവരെ കുടുക്കാനും സാധിക്കില്ല. പണം നല്‍കിയാലും ഇവര്‍ ഫയലുകള്‍ തിരികെ നല്‍കുമെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നതാണ് മറ്റൊരു പ്രശ്‌നം.

English summary
Cyber Attack: Kerala takes pracaution to make safe files.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X