കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മള് പറയും പക്ഷേ അവര് പറയണ്ട'; പിണറായിയെ ട്രോളിയാല്‍ ഉടന്‍ കേസ്, നോട്ടീസ് കൊടുത്തു തുടങ്ങി!!!

Google Oneindia Malayalam News

തിരുവനന്തപുരം: ഒരു കോമഡി സ്‌കിറ്റ് കാണുന്നതിനേക്കാള്‍ ഗുണം ചെയ്യും ഇപ്പോള്‍ ചില ട്രോളുകള്‍ വായിച്ചാല്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരസ്പരം ചളിവാരി എറിയുന്നതും ട്രോളുകളിലൂടെയാണ്. ഇത്തരം ട്രോളുകള്‍ കൂടുതല്‍ ഇറക്കുന്നത് സൈബര്‍ സഖാക്കള്‍ തന്നെയാണ്. എന്നാല്‍ ട്രോളുകളെല്ലാം അതേ നാണയത്തില്‍ തിരിച്ചടിക്കുമ്പോള്‍ സഹിക്കാന്‍ കഴിയാതെയായി കേരള മുഖ്യമന്ത്രിക്കും കേരള പോലീസിനും.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കളിയാക്കുന്ന ട്രോളിങ് സൈറ്റുകള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ കളിയാക്കുന്ന തരത്തിലുള്ള പ്രചരണം നടത്തിയാല്‍ കര്‍ശന നടപടിയെന്നാണ് മുന്നറിയിപ്പ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി.

പോലീസ് പോകുന്നത് ട്രോളുകള്‍ക്ക് പിന്നാലെ

പോലീസ് പോകുന്നത് ട്രോളുകള്‍ക്ക് പിന്നാലെ

സ്ത്രീപിഡനം മുതല്‍ മാല പൊട്ടിക്കല്‍ വരെ കേരളത്തില്‍ സജീവമായി നടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ലാണെങ്കില്‍ മാന്യമായി ജീവിക്കുന്നവരുടെ ഫോട്ടോകള്‍ മോശമായി പ്രചരിപ്പിക്കുന്നത് മുതല്‍ സെക്‌സ് റാക്കറ്റുകള്‍ വരെ സജീവമാണ്. ഇതിലൊന്നും ഇടപെടാതെ പോലീസ് ട്രോളുകള്‍ക്ക് പിന്നാലെ പോകുന്നത് അപലപനീയമാണെന്നാണ് പുറത്തു ചില ട്രോള്‍ ഗ്രൂപ്പുകള്‍ പ്രതികരിക്കുന്നത്.

രാഷ്ട്രപിതാവ് മുതല്‍ പ്രധാമന്ത്രി വരെ

രാഷ്ട്രപിതാവ് മുതല്‍ പ്രധാമന്ത്രി വരെ

ട്രോളുകളെ അതിന്റെ സെന്‍സില്‍ എടുക്കാന്‍ പറ്റാത്തത് അസഹിഷ്ണുതയാണ്. രാഷ്ട്രപിതാവ് മുതല്‍ പ്രധാനമന്ത്രിയെ വരെ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത അസഹിഷ്ണുത കേവലം മുഖ്യമന്ത്രിയെ ട്രോളുമ്പോള്‍ എങ്ങിനെ വന്നുവെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

 അധികാരവും കൈയ്യൂക്കും കൊണ്ട് ഒതുക്കുന്നു

അധികാരവും കൈയ്യൂക്കും കൊണ്ട് ഒതുക്കുന്നു

ഇത് ഫാസിസമാണ്. എതിര്‍ക്കുന്നവരെ അധികാരവും കൈയ്യൂക്കും കൊണ്ട് ഒതുക്കുന്ന ഇതിനെയാണ് ഫാസിസം എന്ന് പറയേണ്ടത്. സൈബര്‍ സെല്ലിന്റെ ഇടപെടലുകള്‍ പുതിയ നിയമ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍

സോഷ്യല്‍ മീഡിയയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇടപെടല്‍ നിരോധിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ട്രോളുകള്‍ക്ക് എതിരായ നീക്കം.

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തരുത്

സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തരുത്

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും കുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ പ്രകടനം നടത്തരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

ശക്ഷാ ഇളവ് പ്രശ്‌നം കൊടുമ്പിരി കൊള്ളുമ്പോള്‍...

ശക്ഷാ ഇളവ് പ്രശ്‌നം കൊടുമ്പിരി കൊള്ളുമ്പോള്‍...

സര്‍ക്കാരിനെ പോലീസുകാരടക്കം വിമര്‍ശിക്കുന്ന സാഹചര്യം നിലവിലുണ്ട്. ടിപി വധക്കേസിലെ പ്രതികളുടെയും നിസാമിന്റെയും ശിക്ഷാ ഇളവ് നല്‍കിയുള്ള വിവരാവകാശ രേഖ പുറത്തു വന്നതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

ജീവനക്കാരുടെ പ്രതിഷേധം ശക്തം

ജീവനക്കാരുടെ പ്രതിഷേധം ശക്തം

സര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാണ്. അസഹിഷ്ണുതയ്‌ക്കെതിരെ വാതോരാതെ സംസാരിക്കുന്ന സിപിഎം തന്നെ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നു എന്നതാണ് രസകരം.

English summary
Cyber police notice to Social Media troll groups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X