കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകേശനെതിരായ അന്വേഷണം സേനയുടെ മനോവീര്യം കെടുത്തും, സര്‍ക്കാരിനെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്

  • By Athul
Google Oneindia Malayalam News

കൊച്ചി: സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ് വീണ്ടും രംഗത്തെത്തി. ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെയാണ് അദ്ദേഹം ശക്തമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വിജിലന്‍സില്‍ ഏറ്റവും അധികം പ്രവര്‍ത്തന പരിചയമുള്ള അന്വേഷണ ഉദ്യോഗസ്ഥനാണ് എസ്പി സുകേശന്‍. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ പിഴവ് കണ്ടെത്തിയാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്നത് അതാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

Jacob thomas1

അന്വേഷണത്തെ സംബന്ധിച്ച കാര്യങ്ങള്‍ കോടതിയാണ് തീരുമാനിക്കുന്നത്. കോടതിക്ക് വേണ്ടി നീതി നടപ്പാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്. അപ്പോള്‍ അതില്‍ വീഴ്ച പറ്റിയാല്‍ കോടതിയല്ലേ നടപടിയെടുക്കേണ്ടെതെന്നും ജേക്കബ് തോമസ് ചോദിച്ചു.

യുക്തിഹീനമായ നടപടികളും യുക്തിഹീനമായ അന്വേഷണവും പൊലീസിന്റെ മനോവീര്യം തകര്‍ക്കും. സംസ്ഥാനത്തുള്ളത് രണ്ട് തരം നീതിയാണെന്നും പൊലീസില് ചിലര്‍ക്ക് പ്രത്യേക പരിഗണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

English summary
DGP Jacob Thomas, who had flayed the government earlier, has now come out against the crime branch probe against the investigating officer of the bar bribery case SP Sukeshan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X