കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും സജീവ ഐസിസ് ക്ലാസ്; പിടിയിലായ യാസ്മിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

  • By അക്ഷയ്‌
Google Oneindia Malayalam News

കൊച്ചി: ഐസിസ് കേരളത്തില്‍ തീവ്രവാദ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് മൊഴി. എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് ഐസിസിന്റെ തീവ്രവാദ പ്രവര്‍ത്തനം വ്യക്തമാക്കുന്ന അതീവ ഗൗരവകരമായ മൊഴി നല്‍കിയത്. എയര്‍പോര്‍ട്ടില്‍ പിടിയിലായ യാസ്മിന്‍ അഹമ്മദ് ആണ് കുറ്റസമ്മതം നടത്തിയത്.

ഐസിസിന്റെ ക്രൂര വിനോദം വീണ്ടും; ശത്രുക്കളെ വധിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയോ വൈറല്‍!ഐസിസിന്റെ ക്രൂര വിനോദം വീണ്ടും; ശത്രുക്കളെ വധിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയോ വൈറല്‍!

ഐസിസ് കേരളത്തിലെ പലയിടത്തും രഹസ്യ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പായ ദയേഷിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജിഹാദ് പ്രത്യശാസ്ത്രത്തിന്റെ ഭാഗമായ ഐസിസ് നാല്‍പ്പത് പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും യാസിമിന്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ISIS

ഐസിസിന് വേണ്ടി മലയാളികളെ റിക്രൂട്ട് ചെയ്ത കേസിലാണ് യാസ്മിന്‍ അഹമ്മദ് പിടിയിലായത്. ആഗസ്ത് രണ്ടിനാണ് ദില്ലി വിമാനത്താവളത്തില്‍ നിന്ന് യാസ്മിനെ കേരള പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കാബൂള്‍ വഴി ഐസിസിലേക്ക് ചേരാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്.

ഐസിസിന് വേണ്ടി നടത്തിയ രഹസ്യ ക്യാമ്പുകളില്‍ പങ്കെടുത്ത ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാസര്‍കോട് തൃക്കരിപ്പൂരിലും അബ്ദുള്‍ റാഷിദിന്റെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തിയിരുന്നു. തിരിച്ചറിഞ്ഞവരുടെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ട്. ബീഹാര്‍ സ്വദേശിയായ യാസ്മിന്‍ അഹമ്മദ് മൂന്ന് വര്‍ഷം മുമ്പാണ് കേരളത്തിലെത്തിയത്.

പി ജയരാജന് ഐസിസിന്റെ വധഭീഷണി; കണ്ണൂര്‍ ഘടകം വക!പി ജയരാജന് ഐസിസിന്റെ വധഭീഷണി; കണ്ണൂര്‍ ഘടകം വക!

മലപ്പുറത്തെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു യാസ്മിന്‍. അവിടെ ജോലി ചെയ്യുന്ന സമയത്താണ് അതേ സ്‌കൂളില്‍ ജോലി ചെയ്യുന്ന കാസര്‍കോട് കാരനായ അബ്ദുള്‍ റാഷിദിനെ പരിചയപ്പെടുന്നത്. 21 മലയാളികളുടെ ഐസിസ് റിക്രൂട്ട്‌മെന്റ് കേസില്‍ പ്രധാന കണ്ണിയാണെന്ന് അന്വേഷണ സംഘം സംശയിക്കുന്ന വ്യക്തയാണ് അബ്ദുള്‍ റാഷിദ്. യാസ്മിന്‍ അഹമ്മദ് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അക്കൗണ്ട് വഴി ലക്ഷങ്ങള്‍ മാറിയെടുത്തിട്ടുണ്ട്. ഇതും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

English summary
A radicalised Kerala schoolteacher who was arrested at Delhi airport on August 2 before she could board a flight to Kabul has revealed that the extremist group Daesh is now running "terror classes" in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X