കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നത് മാരക വൈറസ് ബാധിച്ച ഇറച്ചി കോഴികൾ!! മനുഷ്യനും ഭീഷണി!!

തമിഴ് നാട്ടിലെ കോഴി ഫാമുകളിലെ കോഴികൾക്ക് മാരക വൈറസ് ബാധിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. പക്ഷിപ്പനിയെക്കാൾ മാരകമായ വൈറസ് ബാധയാണ് കണ്ടെത്തിയിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  • By Gowthamy
Google Oneindia Malayalam News

കണ്ണൂർ: തമിഴ് നാട്ടിലെ കോഴി ഫാമുകളിലെ കോഴികൾക്ക് മാരക വൈറസ് ബാധിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. പക്ഷിപ്പനിയെക്കാൾ മാരകമായ വൈറസ് ബാധയാണ് കണ്ടെത്തിയിരിക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട് ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതായും സൂചനകളുണ്ട്. അതേസമയം ഏത് തരത്തിലുള്ള വൈറസാണ് ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടില്ല.

നേരത്തെ പക്ഷിപ്പനി പടർന്ന് പിടിച്ചപ്പോൾ കോഴി കർഷകർക്ക് വൻ നഷ്ടം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് കോഴിവില മാർക്കറ്റിൽ കിലോയ്ക്ക് ഇരുപത് രൂപ വരെ എത്തിയിരുന്നു. പക്ഷിപ്പനി ബാധിച്ച കോഴികളെ നന്നായി വേവിച്ച് കഴിക്കുന്നതിന് പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വൈറസ് ഏറെ മാരകമാണെന്നാണ് റിപ്പോർട്ടുകൾ.

hen

ഈ വൈറസ് മനുഷ്യ ശരീരത്തിലേക്ക് നേരിട്ട് ബാധിക്കുമെന്നാണ് പറയപ്പെടുന്നത്. വൈറസ് ബാധിച്ച കോഴികളെ തൊടുന്നവരിൽ ചൊറിച്ചിൽ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിവരം. കഴിക്കുന്നവരിൽ ചൊറിച്ചിലും ശരീരത്തിൽ കുമിളകളും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വൈറസിനെ കുറിച്ച് ഇതുവരെ പഠനം നടത്തിയിട്ടില്ലെന്നും വിവരങ്ങളുണ്ട്.

അതേസമയം ഈ സാഹചര്യം കേരളത്തിലെയും തമിഴ്നാട്ടിലെയും ഇടനിലക്കാർ‌ ഈ സാഹചര്യം മുതലാക്കുന്നതായി സൂചനകളുണ്ട്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന രോഗം ബാധിച്ച കോഴികളെ കേരളത്തിലെത്തിച്ച് കൊള്ള വിലയ്ക്ക് വിൽക്കുന്നതായും കേരള കൗമുദി റിപ്പോർട്ട് ചെയ്തിരിക്കുന്നു. രണ്ട് മാസത്തേക്ക് കോഴി ഇറച്ചി കഴിക്കേണ്ടെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകിയിരിക്കുന്നു,

കോഴികളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന മാരക വൈറസ് ബാധയെ കുറിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം കേരള സർക്കാർ ഇതുവരെ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് ആക്ഷേപങ്ങളുണ്ട്.

English summary
dangerous virus in hen from tamilnadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X