കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേ കെയര്‍ സെന്ററുകള്‍ക്ക് നിയന്ത്രണമുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചി പാലാരിവട്ടത്തെ ഡേ കെയറില്‍ പിഞ്ചുകുഞ്ഞിന് മര്‍ദനമേറ്റ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

കൊച്ചിയിലെ ഡേ കെയറില്‍ നടന്നത് മാപ്പില്ലാത്ത കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ഡേ കെയറുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഇവയെ നിയന്ത്രിക്കാന്‍ സാമൂഹ്യക്ഷേമവകുപ്പ് ഇടപെടും. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സ്ഥലത്താണ് പീഡനമുണ്ടായതെന്നും മന്ത്രി പറഞ്ഞു.

shylaja

പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയര്‍ സെന്ററിലാണ് കുട്ടിയെ പീഡിപ്പിച്ചത്. പിഞ്ചുകുഞ്ഞിനെ ഡെ കെയര്‍ നടത്തിപ്പുകാരി അടിക്കുന്നതിന്റെയും ചീത്തവിളിക്കുന്നതിന്റെയും ദൃശ്യം ചൊവ്വാഴ്ച പുറത്ത് വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മിനിയെന്ന നടത്തിപ്പുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഡേ കെയറുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചത്.
English summary
K K Shylaja says Day care centres will be regulated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X