കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂട്ടിയിട്ട വീട്ടില്‍ നിന്നും ദുര്‍‍ഗന്ധം, പരിസരവാസികളുടെ പരാതി, വീട് തുറന്ന് നോക്കിയ പോലീസ് കണ്ടത്

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് വീട് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

  • By Nihara
Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയില്‍ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം ഉയരുന്നതിനെക്കുറിച്ച് അയല്‍വാസികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം ആഴത്തിലല്ലാതെയായിരുന്നു മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൂടുതല്‍ പരിശോധനകള്‍ക്കും അന്വേഷണത്തിനുമായി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അട്ടപ്പാടി താവളം സ്വദേശിയായ മണിയുടെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 15 ദിവസത്തോളം പഴക്കമുള്ളതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മണിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Deadbody

താവളം സ്വദേശിയായ മുരുകനാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. മണിയും മുരുകനും തമ്മില്‍ സൗഹൃദത്തിലായിരുന്നുവെന്നതിനെക്കുറിച്ചുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ദിവസങ്ങളായി പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന് കാണിച്ച് പരിസരവാസികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടിനകത്ത് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തിയത്.

English summary
Deadbody found in Palakkad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X