കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ കൊന്ന് റോഡരികില്‍ തള്ളി; ചെയ്തത് കാറിലെത്തിയ സംഘം, അര്‍ധനഗ്നന്‍!!

കാര്‍ നിര്‍ത്തിയിട്ട ശേഷം യുവാവിന്റെ മൃതദേഹം എറിയുന്നതായി കണ്ടെന്ന് സമീപവാസി മൊഴി നല്‍കിയിട്ടുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊല്ലം: യുവാവിനെ കൊന്ന് റോഡരികില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. ഇത്തിക്കര-ഓയൂര്‍ റൂട്ടിലെ ചെറിയ പാലത്തിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാറിലെത്തിയ സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു.

Dead

കാര്‍ നിര്‍ത്തിയിട്ട ശേഷം യുവാവിന്റെ മൃതദേഹം എറിയുന്നതായി കണ്ടെന്ന് സമീപവാസി മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ ഓയൂര്‍ ഭാഗത്തേക്ക് വേഗത്തില്‍ പോയെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന നിലപാടിലാണ് പോലീസ്. കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലപ്പെട്ട യുവാവിന്റേതാണെന്ന് കരുതുന്ന മുണ്ട് കുറച്ച് അകലെ നിന്നു പോലീസ് കണ്ടെടുത്തു. മൃതദേഹത്തില്‍ ചുവന്ന ഷര്‍ട്ടാണുണ്ടായിരുന്നത്. ശരീരത്തില്‍ മുറിവും മര്‍ദ്ദനമേറ്റ പാടുമുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി. വിരലടയാള വിദഗ്ധരും സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.

എവിടെ വച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. നേരത്തെ കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായില്ല.

English summary
Dead Body Of Young Man Recovered in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X