കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപ നിശാന്തിന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതിനെതിരെ അസ്വസ്ഥതയുമായി ശാരദക്കുട്ടി കാരണം ??

ശാരദക്കുട്ടി നേരത്തെ അയച്ച അനുമോദന സന്ദേശങ്ങള്‍ തന്റെ ഇന്‍ബോക്‌സിലുണ്ടെന്നും ദീപാ നിശാന്ത് പറയുന്നു.

  • By Nihara
Google Oneindia Malayalam News

തൃശ്ശൂര്‍ : തന്റെ എഴുത്തിനെ ഒരുപാട് പോത്സാഹിപ്പിച്ചിട്ടുള്ള ആളാണ് ശാരദക്കുട്ടി. തന്റെ പുസ്തകം ആള്‍ക്കാര്‍ വായിക്കുന്നതില്‍ അവര്‍ അസ്വസ്ഥയാകുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവില്ലെന്നും ദീപ നിശാന്ത്. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. ശാരദക്കുട്ടി നേരത്തെ അയച്ച അനുമോദന സന്ദേശങ്ങള്‍ തന്റെ ഇന്‍ബോക്‌സിലുണ്ടെന്നും അവര്‍ പറയുന്നു. തന്റെ പുസ്തകം വായിക്കുന്നവരെ അവര്‍ എന്തിനാണ് വിമര്‍ശിക്കുന്നതെന്നും ദീപ നിശാന്ത് ചോദിക്കുന്നു.

ബുദ്ധിജീവികള്‍ മാത്രമല്ലല്ലോ പുസ്തകം വായിക്കുന്നത്. തന്റെ എഴുത്തു മോശമാണെങ്കില്‍ അതു വായിക്കുന്നയാളുകളെയാകെ അപമാനിക്കുന്നതിനു തുല്യമാണ്. അവരെ താഴ്ത്തിക്കെട്ടുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണെന്നു മനസിലാകുന്നില്ല. മറ്റൊന്ന്, പുസ്തകം ഗംഭീരമാണെന്നു അവകാശപ്പെടുന്നുമില്ല. അതു വായിക്കണം എന്നാവശ്യപ്പെട്ട് ഇന്നുവരെ ഒരു പോസ്റ്റ് പോലും ഇട്ടിട്ടുമില്ല.

Deepa nisanth

തന്റെ പുസ്തകം മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു സ്ഥലമായി സമൂഹ മാധ്യമത്തെ കാണുന്നില്ലെന്നും ദീപ പറയുന്നു. പുസ്തകത്തിന്റെ വരുമാനം പോകുന്നതു രണ്ടു സന്നദ്ധസേവന സംഘടനകളിലേക്കാണ്. തൃശൂരിലെ 'അംഹ' എന്ന ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന സംഘടനയ്ക്കും പിന്നെ 'സേവാസദന'ത്തിലേക്കും. അതുകൊണ്ടുതന്നെ വിവാദം സൃഷ്ടിച്ചു പുസ്തകം വില്‍ക്കേണ്ട ആവശ്യവുമില്ലെന്നും ദീപ വിശദമാക്കുന്നു.

English summary
Deepa Nisanth against Saradakutty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X