കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാഠപുസ്തകം വൈകിപ്പിച്ചത് ഓണം തകര്‍ക്കാനോ...?

Google Oneindia Malayalam News

കാസര്‍കോട്: പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ വൈകിയതിന്റെ വിവാദത്തിലാണ് സംസ്ഥാനം. ഏറ്റവും ഒടുവില്‍ പറഞ്ഞ സമയത്ത് തന്നെ പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു ഉറപ്പും ഇല്ല.

അതിനിടയില്‍ ഇതാ ബിജെപി പുതിയ ആരോപണവും ആയി രംഗത്ത്. ഓണാഘോഷം അട്ടിമറിയ്ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആരോപണം.

BJP

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആണ് ഇത്തരം ഒരു ആരോപണവും ആയി രംഗത്തെത്തിയിട്ടുള്ളത്. ഓണപ്പരീക്ഷ അട്ടിമറിയ്ക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രന്‍ കാസര്‍കോട് പറഞ്ഞു.

പാഠപുസ്തകങ്ങള്‍ ജൂലായ് 20 ന് സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് അറിയിച്ചിട്ടുള്ളത്. ഇതിനായി സ്വകാര്യ പ്രസ്സുകളെ സമീപിയ്ക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു.

എന്നാലും ഓണപ്പരീക്ഷ ഇത്തവണ ഓണം കഴിഞ്ഞ് തന്നെ ആയിരിയ്ക്കും. ചില സന്ദര്‍ഭങ്ങളില്‍ ഒന്നോ രണ്ടോ പരീക്ഷകള്‍ ഇങ്ങനെ നടത്താറുണ്ട്. മുഴുന്‍ പരീക്ഷകളും ഇത്തരത്തില്‍ നടത്തുന്നതാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കാരണം. ഓണാവധി കിട്ടുമെങ്കിലും കുട്ടികള്‍ക്ക് പരീക്ഷപ്പേടി കാരണം അവധി ആഘോഷിയ്ക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടാകുമെന്ന് ഉറപ്പ്.

English summary
BJP leader K Surendran alleged that, delayed text book printing is to topple Onam celebration.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X