ദേശാഭിമാനി ഒന്നാം പേജ് നിറഞ്ഞ് ചെങ്കൊടി ഏന്തിയ നിവിന്‍ പോളി!! സഖാവിന് വമ്പന്‍ പരസ്യം!!

എല്ലാ എഡിഷനുകളിലും ചിത്രത്തിന്റെ പരസ്യം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ...യുവാക്കളുടെ... കുടുംബ പ്രേക്ഷകരുടെ സഖാവ് എന്നാണ് പരസ്യവാചകം.

  • Published:
Subscribe to Oneindia Malayalam

ചുവപ്പ് കൊടിയേന്തി നില്‍ക്കുന്ന ഗൗരവക്കാരനായ നിവിന്‍പോളിയുടെ ഫുള്‍ പേജ് ചിത്രമാണ് ദേശാഭിമാനി വരിക്കാര്‍ക്ക് വിഷുവിന് പത്രം നല്‍കിയ കണി. യുവ കമ്മ്യൂണിസ്റ്റ്കാരന്റെ കഥപറയുന്ന സഖാവ് എന്ന ചിത്രത്തിന്റെ പരസ്യമായിരുന്നു ഇത്. ദേശാഭിമാനിയിലെ ഈ ഫ്രണ്ട് പേജ് പരസ്യം കോരളത്തില്‍ ചര്‍ച്ചയാവുകയാണ്.

എല്ലാ എഡിഷനുകളിലും ചിത്രത്തിന്റെ പരസ്യം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ...യുവാക്കളുടെ... കുടുംബ പ്രേക്ഷകരുടെ സഖാവ് എന്നാണ് പരസ്യവാചകം. ഇതാദ്യമായിട്ടല്ല ഇത്തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. സിപിഎം പാര്‍ട്ടി പത്രത്തിനു പുറമെ സിരപിഐ പാര്‍ട്ടി പത്രത്തിലും ഹാഫ് പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു.

കുട്ടികളുടെ, യുവാക്കളുടെ, കുടുംബപ്രേക്ഷകരുടെ സഖാവ്

ചിത്രത്തിന് വമ്പന്‍ പ്രചാരണം തന്നെയാണ് പാര്‍ട്ടി പത്രം നല്‍കിയിരിക്കുന്നത്. പത്രത്തിന്റെ ഫുള്‍ ഫ്രണ്ട് പേജ് പരസ്യം തന്നെയായിരുന്നു നല്‍കിയിരിക്കുന്നത്. എല്ലാ എഡിഷനുകളിലും പരസ്യം നല്‍കിയിരിക്കുകയാണ്. കുട്ടികളുടെ... യുവാക്കളുടെ...കുടുംബപ്രേക്ഷകരുടെ സഖാവ് നാളെ എത്തുന്നു എന്ന തലക്കെട്ടിലായിരുന്നു പരസ്യം. ചിത്രത്തിന്റെ കേരളത്തിലെ എല്ലാ റിലീസിങ് കേന്ദ്രങ്ങളുടെയും പേരും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. സിപിഐ മുഖപത്രമായ ജനയുഗത്തിലും ഹാഫ് പേജ് പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിത്രത്തിന് പാര്‍ട്ടി വന്‍ പ്രചരണമാണ് നല്‍കുന്നത്.

വിഷു ആശംസകള്‍

മറ്റെല്ലാ പത്രങ്ങളും ഒന്നാം പേജില്‍ നല്‍കിയിരിക്കുന്ന വിഷു ആശംസ ദേശാഭിമാനി മൂന്നാംപേജിലാണ് നല്‍കിയിരിക്കുന്നത്. ഒന്നാം പേജ് സഖാവിന്റെ പരസ്യത്തിനായി വിട്ടു കൊടുത്തതിനെ തുടര്‍ന്നാണ് വിഷു ആശംസ മൂന്നാം പേജിലേക്ക് മാറ്റിയത്.

ആദ്യമായിട്ടല്ല

ഇതാദ്യമായിട്ടല്ല ഇത്തരത്തില്‍ ഒരു ഫുള്‍ പേജ് പരസ്യം ദേശാഭിമാനി നല്‍കുന്നത്. നേരത്തെ ടൊവിനൊയെ നായകനാക്കി പുറത്തിറങ്ങിയ മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിനും ഇത്തരത്തില്‍ ഫ്രണ്ട് പേജ് പരസ്യം നല്‍കിയികരുന്നു. മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയുടെ കഥപറഞ്ഞ ചിത്രമായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത. ഒരു വിഭാഗം ഇടതുപക്ഷ അനുഭാവികളായ യുവാക്കളെയും വിദ്യാര്‍ഥികളെയും തിയെറ്ററില്‍ എത്തിക്കാന്‍ ചിത്രത്തിന്റെ പ്രൊമോഷനിലൂടെ സാധിച്ചിരുന്നു.

വിമര്‍ശനം

അതേസമയം മെകസിക്കന്‍ അപാരത ഇടതു സംഘടനകള്‍ക്കെതിരെയുളള വിമര്‍ശനമാണ് മുന്നോട്ടുവച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ചിത്രത്തിനെ എസ്എഫ്‌ഐ തള്ളിപ്പറഞ്ഞിരുന്നു. ചിത്രം ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്നായിരുന്നു എസ്എഫ്‌ഐയുടെ ആരോപണം. ബിന്നി ഇമ്മിട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്.

കൃഷ്ണന്‍ കുട്ടിയായി നിവിന്‍ പോളി

സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. കൃഷ്ണന്‍ കുട്ടിയെന്ന് യുവരാഷ്ട്രീയക്കാരന്റെ കത പറയുന്ന ചിത്രമാണിത്. നിവിന്‍ പോളിയാണ് കൃഷ്ണന്‍കുട്ടിയായി എത്തുന്നത്. ദേശാഭിമാനിയിലെ പരസ്യത്തിലൂടെ ഇടത് ആഭിമുഖ്യമുള്ള പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ചിത്രത്തന്റെ പ്രചരണത്തിന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായി ഷംസീര്‍ എത്തിയതും ശ്രദ്ധേയമായിരുന്നു.

ദുല്‍ഖറിന്റെ സിഐഎ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന കോമ്രേയ്ഡ് ഇന്‍ അമേരിക്ക എന്ന ചിത്രവും ഇടത് ആഭിമുഖ്യമുള്ളതാണെന്നാണ് സൂചനകള്‍. പോലീസിന്റെ മുഖത്തു നോക്കി കിടിലന്‍ ഡയലോഗ ്പറഞ്ഞ് മുണ്ട് മടക്കിക്കുത്തി കോളേജിന്റെ വരാന്തയിലൂടെ പോകുന്ന ദുല്‍ക്കറിനെ കണ്ട് കേരളത്തിലെ യുവത്വം ത്രസിച്ചു കഴിഞ്ഞു. ചിത്രത്തിന്റഎ ഈ ടീസറിന് വന്‍ വരവേല്‍പ്പ് തന്നെ ലഭിച്ചു കഴിഞ്ഞു. ഈ ചിത്രത്തിനും ഇടതു പക്ഷം പ്രചാരണം നല്‍കുമോ എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

English summary
desabhimani front page advertisement for movie sakhavu.
Please Wait while comments are loading...