കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് സംഘി..! ആർഎസ്എസ് ശാഖയില്‍ ശിക്ഷണം..! പിന്നെ കോണ്‍ഗ്രസെന്ന് ദേശാഭിമാനി..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അകത്തായതോടെ ദിലീപിനെതിരെ നാലുപാട് നിന്നുമാണ് ആക്രമണം തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ ദിലീപിനെ ട്രോളന്മാരടക്കം വലിച്ചൊട്ടിച്ചു. അറസ്റ്റ് ചെയതപ്പോഴും കോടതിയില്‍ ഹാജരാക്കാനും തെളിവെടുപ്പിനും കൊണ്ടുപോയപ്പോഴും ജനം കൂവി വിളിച്ചു. ദിലീപിനെതിരെ പഴയതും പുതിയതുമായ സിനിമാക്കാരടക്കം ഓരോരോ ആരോപണങ്ങളും ഉന്നയിച്ചു തുടങ്ങി. സിപിഎം മുഖപത്രമായ ദേശാഭിമാനി പറയുന്നത് ദിലീപ് സംഘപരിവാറുകാരന്‍ ആയിരുന്നുവെന്നാണ്.

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടുംദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന്..!! ശരീരത്തില്‍ മുറിവുകള്‍...! മരിച്ചിട്ടും മോഹന്‍ലാല്‍ വന്നില്ല !!ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന്..!! ശരീരത്തില്‍ മുറിവുകള്‍...! മരിച്ചിട്ടും മോഹന്‍ലാല്‍ വന്നില്ല !!

ദിലീപിന്റെ സംഘബന്ധം

ദിലീപിന്റെ സംഘബന്ധം

ദിലീപെന്ന ഗോപാലകൃഷ്ണന്റെ സംഘപരിവാര്‍ മുഖവും പിന്നീടുള്ള കോണ്‍ഗ്രസ് ബന്ധവും ചൂണ്ടിക്കാട്ടിയാണ് ദേശാഭിമാനി വാര്‍ത്ത. ചെറുപ്പത്തില്‍ ദിലീപ് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നുവെന്ന് ദേശാഭിമാനി പറയുന്നു.

പത്താംക്ലാസ്സ് വരെ എബിവിപി

പത്താംക്ലാസ്സ് വരെ എബിവിപി

ആലുവ എസ്എന്‍വി സദനം, വിദ്യാധിരാജ വിധ്യാഭവന്‍ എന്നിവിടങ്ങളിലായിരുന്നു ഗോപാലകൃഷ്ണന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പത്താംക്ലാസ്സ് വരെ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയില്‍ അംഗം.

പിന്നീട് കെഎസ്‌യു

പിന്നീട് കെഎസ്‌യു

പിന്നീട് തുടര്‍പഠനത്തിനായി ആലുവ യുസി കോളേജില്‍ എത്തി. അവിടെ നിന്ന് കെഎസ്‌യുവിലേക്ക്. യുസി കോളേജിലെ സിപിഎം വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയെ എതിര്‍ക്കാന്‍ വേണ്ടിയാണ് ദിലീപ് കെഎസ്യുവിന്റെ ഭാഗമായതത്രേ.

ശാഖയിൽ ശിക്ഷണം

ശാഖയിൽ ശിക്ഷണം

ചെറുപ്പത്തില്‍ താന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുള്ളതായി ദിലീപ് പലപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നും ദേശാഭിമാനി പറയുന്നു. കോണ്‍ഗ്രസുമായി ബന്ധം തുടര്‍ന്നുവെങ്കിലും ഉള്ളില്‍ സംഘിബന്ധത്തിലെ അഭിമാനം നടന്‍ കൊണ്ടുനടന്നിരുന്നുവത്രേ.

കൂട്ട് അൻവർ സാദത്ത്

കൂട്ട് അൻവർ സാദത്ത്

യുസി കോളേജില്‍ നിന്നും ദിലീപ് എത്തിയത് പ്രസിദ്ധമായ മഹാരാജാസ് കോളേജിലാണ്. കെഎസ്‌യുക്കാലത്തെ ദിലീപിന്റെ കൂട്ട് ഇന്നത്തെ ആലുവ എംഎല്‍എ ആയ അന്‍വര്‍ സാദത്ത് ആയിരുന്നുവെന്നും ദേശാഭിമാനി പറയുന്നു.

രാഷ്ട്രീയ ആരോപണം

രാഷ്ട്രീയ ആരോപണം

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹി ആയിരുന്ന അന്‍വര്‍ സാദത്തിനെ തന്റെ ഫാന്‍സ് അസ്സോസിയേഷന്റെ പ്രസിഡണ്ടാക്കിയെന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആലുവയില്‍ അന്‍വര്‍ സാദത്തിനെ മത്സരിപ്പിച്ചത് ദിലീപ് ആണെന്നും പറയുന്നു.

സംഘി താൽപര്യം

സംഘി താൽപര്യം

തന്റെ സ്വകാര്യനിമിഷങ്ങളില്‍ സംഘി താല്‍പര്യം നടന്‍ മറച്ചുവെച്ചിരുന്നില്ലത്രേ. ഒരു സിനിമാ താരം എന്ന നിലയില്‍ ശരീര സംരക്ഷണത്തിന് ആദ്യപാഠങ്ങള്‍ പകര്‍ന്ന് കിട്ടിയത് ശാഖയില്‍ നിന്നാണെന്ന് ദിലീപ് പറയാറുണ്ടെന്നും ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു.

കൈയയച്ച് സഹായം

കൈയയച്ച് സഹായം

ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവാഭാരതി അടക്കമുള്ള പരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിന് ദിലീപ് കയ്യയച്ച് പണം നല്‍കി സഹായിച്ചിരുന്നുവെന്നും ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു.

English summary
Deshabhimani report on Dileeps' RSS connection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X