ചുരിദാര്‍ ഹൈന്ദവ വസ്ത്രമല്ല,പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാറിട്ടെത്തുന്നവരെ തടയുന്നവര്‍ പറയുന്നു

ചുരിദാര്‍ ധരിച്ച് പദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയ ഭക്തരെ തടഞ്ഞു. ഹിന്ദു സംഘടനകളാണ് തടഞ്ഞത്.

  • Updated:
Subscribe to Oneindia Malayalam

തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഹൈന്ദവ സംഘടനകളാണ് ചുരിദാര്‍ ധരിച്ച് എത്തിയവരെ തടഞ്ഞത്. സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാരാണ് ചുരിദാര്‍ ധരിച്ചെത്തിയവരെ തടയുന്നത്.

ഭക്തര്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ചൊവ്വാഴ്ച ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പലരും ബുധനാഴ്ച ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധവുമായെത്തിയ ഹൈന്ദവ സംഘടനകള്‍ ഇവരെ തടയുകയായിരുന്നു.

എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിന് പുല്ലുവില

ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷ് ഉത്തരവിറക്കിയത്. സുപ്രീംകോടതി നിയമിച്ച ഭരണ സമിതിയെ മറികടന്നായിരുന്നു ഉത്തരവ്.

 

പ്രതിഷേധക്കാരുടെ വാദം

ബുധനാഴ്ച ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയവരെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരാണ് തടഞ്ഞത്. ബ്രാഹ്മണ സഭയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുളളത്. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ആചാര പ്രകാരം ചുരിദാറിനു മുകളില്‍ മുണ്ടുടുത്താല്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാമെന്നാണ് പറയുന്നത്.എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നിയമപരമായി നേരിടുമെന്നും ഇവര്‍ പറുന്നു.

ചുരിദാറിനെ എതിര്‍ക്കാന്‍ കാരണം

കേരള ബ്രാഹ്മണ സഭ, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭക്തജന സേവ സമിതി, ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭക്തജന സഭ തുടങ്ങിയ ഹൈന്ദവ സംഘടനകളാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് എത്തുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാലാണ് അംഗീകരിക്കാത്തതെന്നാണ് ഇവര്‍ പറയുന്നത്.

വര്‍ഷങ്ങളായുള്ള നിയമ പോരാട്ടം

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകളെ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുളള നിയമ പോരാട്ടം വര്‍ഷങ്ങളയി നടക്കുകയാണ്. ചുരിദാറിനു മുകളില്‍ മുണ്ട് ധരിച്ച് എത്തുന്നവരെ പ്രവേശിപ്പിക്കാമെന്നാണ് ഭരണ സമിതിയുടെ തീരുമാനം. ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ റിയ രാജി എന്ന അഭിഭാഷക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചൊവ്വാഴ്ച ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

 

ഭരണ സമിതിയും എക്‌സിക്യൂട്ടീവ് ഓഫീസറും രണ്ട് തട്ടില്‍

അതേസമയം ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ സു പ്രീംകോടതി നിയോഗിച്ച ഭരണ സമിതിയും എക്‌സിക്യൂട്ടീവ് ഓഫീസറും രണ്ട് തട്ടിലാണ്. ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് ഭരണ സമിതി പറയുന്നത്. പ്രചരണത്തിനു വേണ്ടിയാണ് എസിക്യൂട്ടീവ് ഓഫീസര്‍ ചുരിദാര്‍ വിവാദം കൊണ്ടു വന്നിരിക്കുന്നതെന്നാണ് ഭരണസമിതി പറയുന്നത്.

English summary
Devotees who wear churidar stopped in padmanabha swamy temple. hindu organisations protest.
Please Wait while comments are loading...