കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയല്ലെന്ന് ഡിജിപി!പലർക്കും പലതുമറിയില്ല! അന്വേഷണം ഇനി എങ്ങോട്ട്?

അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയില്ലെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഡിജിപി ടിപി സെൻകുമാർ. കേസിൽ പ്രൊഫഷണൽ അന്വേഷണം നടത്തണമെന്ന നിർദേശത്തോടെയാണ് ഡിജിപി ടിപി സെൻകുമാർ പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കുംനടിയെ ആക്രമിച്ച കേസ്;സിനിമാരംഗത്തെ മറ്റു പ്രമുഖരെയും ചോദ്യംചെയ്യും,ദിലീപിന്റെ ഇടപാടുകൾ പരിശോധിക്കും

ഇനി മുതൽ അതിർത്തികളിൽ ചെക്ക്പോസ്റ്റുുകളില്ല! കേരളത്തിൽ 2.64 ലക്ഷം വ്യാപാരികൾ ജിഎസ്ടിയിലേക്ക്....ഇനി മുതൽ അതിർത്തികളിൽ ചെക്ക്പോസ്റ്റുുകളില്ല! കേരളത്തിൽ 2.64 ലക്ഷം വ്യാപാരികൾ ജിഎസ്ടിയിലേക്ക്....

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക വഴിത്തിരിവിലേക്ക് കടന്നിരിക്കുന്നതിനിടെയാണ് പോലീസ് അന്വേഷണത്തിൽ വിയോജിപ്പ് അറിയിച്ച് ഡിജിപി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയില്ലെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ അറിയാതെ കേസിലെ ഒരു കാര്യവും മുന്നോട്ട് പോകരുതെന്നും കർശന നിർദേശമുണ്ട്.

സർക്കുലർ പുറത്തിറക്കി...

സർക്കുലർ പുറത്തിറക്കി...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഡിജിപി ടിപി സെൻകുമാർ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

അന്വേഷണം ശരിയായ ദിശയിലല്ല...

അന്വേഷണം ശരിയായ ദിശയിലല്ല...

കേസിന്റ അന്വേഷണം ശരിയായ ദിശയിലല്ല എന്നാണ് ഡിജിപി ടിപി സെൻകുമാർ അറിയിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും പുറത്തു പോകുന്നതായും അദ്ദേഹം വിമർശിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ല...

അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ല...

നടിയെ ആക്രമിച്ച കേസിലെ പല കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ലെന്നും ഡിജിപി കുറ്റപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ അറിയാതെയാണ് കേസിലെ പല വിവരങ്ങളും പുറത്ത് പോകുന്നതെന്നും അദ്ദേഹം സർക്കുലറിൽ വിശദീകരിക്കുന്നു.

വേണ്ടത് പ്രൊഫഷണൽ അന്വേഷണം...

വേണ്ടത് പ്രൊഫഷണൽ അന്വേഷണം...

കേസിൽ നിലവിലെ രീതിയിലുള്ള അന്വേഷണവുമായി മുന്നോട്ടു പോയാൽ ശരിയാകില്ലെന്നും, പ്രൊഫഷണൽ അന്വേഷണമാണ് വേണ്ടതെന്നുമാണ് ഡിജിപി സർക്കുലറിലൂടെ നൽകിയിരിക്കുന്ന നിർദേശം.

തിരുവനന്തപുരത്ത് നിന്നും ഫോൺ കോൾ?

തിരുവനന്തപുരത്ത് നിന്നും ഫോൺ കോൾ?

അതേസമയം, ദിലീപിന്റെയും നാദിർഷയുടെയും ചോദ്യം ചെയ്യൽ കൊച്ചിയിൽ പുരോഗമിക്കുന്നതിനിടെ, ചോദ്യം ചെയ്യൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിന്നും ഫോൺ കോൾ വന്നുവെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

അന്വേഷണം കൂടുതൽ പേരിലേക്ക്...

അന്വേഷണം കൂടുതൽ പേരിലേക്ക്...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാനായി കൂടുതൽ പേരെ പോലീസ് ചോദ്യം ചെയ്യാനിരിക്കെയാണ് ഡിജിപിയുടെ പുതിയ സർക്കുലർ പുറത്തുവന്നിരിക്കുന്നത്.

ദിലീപിന്റെ നാദിർഷയുടെയും ഭൂമിയിടപാടുകൾ...

ദിലീപിന്റെ നാദിർഷയുടെയും ഭൂമിയിടപാടുകൾ...

ദിലീപിന്റെയും നാദിർഷയുടെയും ഭൂമിയിടപാടുകളും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും കഴിഞ്ഞ 10 വർഷത്തെ ഇടപാടുകളാണ് പോലീസ് പരിശോധിക്കുന്നത്.

English summary
dgp issued circular regarding actress attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X