കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവര്‍ ഉമ്മവെച്ചോ, കെട്ടിപ്പിടിച്ചോ? മ്യൂസിയം പാര്‍ക്കിലെ സദാചാര പോലീസിങ്; അന്വേഷണത്തിന് ഉത്തരവിട്ടു

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം മ്യൂസിയം പാര്‍ക്കിലുണ്ടായ പോലീസിന്റെ സദാചാര പോലീസിങില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മ്യൂസിയം പാര്‍ക്കില്‍ ഒരുമിച്ചിരുന്ന യുവാവിനേയും യുവതിയേയും 'വള്‍ഗറായി' ഇരിക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ വനിത പോലീസുകാര്‍ ചോദ്യം ചെയ്യുകയും തടഞ്ഞുവെക്കുകയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച് തനിക്ക് പരാതി കിട്ടിയിട്ടില്ലെങ്കിലും അറിഞ്ഞ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും ഇങ്ങനൊന്ന് സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും ഡിജിപി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നാട്ടിലെ നിയമങ്ങള്‍ വളരെ വ്യക്തതയുള്ളതാണെന്നും പൊതുസ്ഥലങ്ങളിലോ മറ്റെവിടെയോ 'കപ്പിള്‍സിനെ' അപമാനിക്കാനോ ശല്യപ്പെടുത്താനോ പാടില്ലാത്തതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 വള്‍ഗറായി ഇരുന്നു

വള്‍ഗറായി ഇരുന്നു

മ്യൂസിയം പാര്‍ക്കില്‍ തോളില്‍ കൈയിട്ടിരുന്ന വിഷ്ണുവിനേയും ആതിരയേയും വള്‍ഗറായി പൊതു സ്ഥലത്ത് ഇരിക്കുകയാണെന്ന് ആരോപിച്ചാണ് മ്യൂസിയം പോലീസ് തടഞ്ഞുവെക്കുകയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തത്.

 ഫേസ്ബുക്ക് ലൈവ്

ഫേസ്ബുക്ക് ലൈവ്

പോലീസുമായി സംസാരിക്കുന്ന വീഡിയോ യുവാവ് ഫെയ്‌സ്ബുക്കിലൂടെ ലൈവ് ചെയ്തതോടെ സദാചാര പോലീസിങിനെത്തിയ വനിത പോലീസുകാരികള്‍ കുടുങ്ങി. വ്യാപകമായ വിമര്‍ശനവും പ്രതിഷേധവുമാണ് ഫെയ്‌സ്ബുക്ക് ലൈവ് കണ്ടവരില്‍ നിന്ന് ഉയരുന്നത്. പോലീസിന്റെ സദാചാര പണിക്കെതിരായി നിരവധി പേര്‍ രംഗത്ത് വരുകയും ചെയ്തു.

 വകുപ്പ്

വകുപ്പ്

വീഡിയോയില്‍ പോലീസുമായി ഇരുവരും സംസാരിക്കുന്നത് കേള്‍ക്കാം. വകുപ്പ് പറഞ്ഞ് നിങ്ങള്‍ ഞങ്ങളെ അറസ്റ്റ് ചെയ്‌തോളു എന്ന് പെണ്‍കുട്ടി പറയുമ്പോള്‍ പൊലീസിന് ഉത്തരംമുട്ടുന്നുണ്ട്.

 ആരോപണം

ആരോപണം

ഇരുവരുടെയും ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നപ്പോള്‍ കെട്ടിപിടിച്ചിരുന്നു, ഉമ്മവെച്ചു എന്നൊക്കെ പൊലീസ് ഇഷ്ടാനുസരണം ആരോപണം ഉന്നയിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

 മനോജ് എബ്രഹാം

മനോജ് എബ്രഹാം

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് പോലീസുകാരുടെ സദാചാര പോലീസിങിനെ കുറിച്ച് അന്വേഷിക്കുക.

English summary
DGP ordered enquiry on museum police's moral policing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X