കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ തോൽപ്പിക്കാനാവില്ല മക്കളേ..! രക്ഷ ജഡ്ജിയമ്മാവന്‍..!ശ്രീശാന്തിന് അനുഭവമുണ്ട്...!

  • By Anamika
Google Oneindia Malayalam News

കോട്ടയം: ജീവിതത്തില്‍ വഴിമുട്ടി നില്‍ക്കുമ്പോഴെല്ലാം വിശ്വാസികളായ മനുഷ്യര്‍ ആദ്യം വിളിക്കുക ദൈവത്തെ തന്നെയാകും. ജീവിതത്തിലേയും കരിയറിലേയും വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്ന ദിലീപ് പലതവണ ദൈവത്തെ വിളിച്ച് കാണണം. നേരത്തെ ശത്രുസംഹാര പൂജ അടക്കം നടത്തിയിട്ടും ദൈവം ദിലീപിനെ പിന്തുണച്ചില്ല. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് പൊലീസ് പൊക്കി അകത്തിട്ടു. ഇനി ആകെ പ്രാര്‍ത്ഥിക്കാനുള്ളത് ജാമ്യം എങ്കിലും കിട്ടണേ എന്നാണ്. നാളെ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ അനുജന്‍ അനൂപ് കൊണ്ടുപിടിച്ച പരിശ്രമത്തിലാണ്.

ജയിലിനുള്ളിൽ തന്നെ

ജയിലിനുള്ളിൽ തന്നെ

നടിയെ ആക്രമിച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ദിലീപ് ജാമ്യത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അങ്കമാലി മജിസ്‌ട്രേററ് കോടതി ജാമ്യം നല്‍കിയില്ല. 25ാം തിയ്യതി വരെയാണ് റിമാന്‍ഡ്.

വീട്ടിൽ പൂജ

വീട്ടിൽ പൂജ

ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് തലേദിവസം അനൂപിന്റെ പറവൂരിലെ വീട്ടില്‍ ദിലീപിന് വേണ്ടി പൂജ നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. രാത്രി മുതല്‍ നേരം വെളുക്കുന്നത് വരെ ആയിരുന്നു പൂജ.

ജഡ്ജിയമ്മാവനെ തൊഴാൻ

ജഡ്ജിയമ്മാവനെ തൊഴാൻ

ആ പൂജ ഫലിച്ചില്ലെങ്കിലും ദിലീപിന്റെ കുടുംബം പ്രതീക്ഷ കൈവിട്ടിട്ടില്ല. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ അനൂപ് കോട്ടയം പൊന്‍കുന്നത്തിന് സമീപം ചെറുവള്ളിയിലുള്ള ജഡ്ജിയമ്മാവനെ കാണാനെത്തി.

ഏട്ടന് വേണ്ടി അനിയൻ

ഏട്ടന് വേണ്ടി അനിയൻ

കോട്ടയത്തെ പ്രസിദ്ധമായ ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവില്‍. അനൂപ് ജേഷ്ഠന് വേണ്ടി വഴിപാടുകളും നടത്തി. ചൊവ്വാഴ്ച 5 മണിയോടെ ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് അനൂപ് ക്ഷേത്രത്തിലെത്തിയത്.

പ്രത്യേക വഴിപാട്

പ്രത്യേക വഴിപാട്

ജഡ്ജിയമ്മാവന്റെ പ്രീതിക്കായി പ്രത്യേക അട വഴിപാടും കഴിച്ചു. ദിലീപിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടത്തി. അനൂപിന്റെ സുഹൃത്താണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി വഴിപാടിനുള്ള രസീത് എടുത്തത്.

ഫലം ഉറപ്പത്രേ

ഫലം ഉറപ്പത്രേ

തുടര്‍ന്നാണ് ചൊവ്വാഴ്ച അനൂപും മറ്റുള്ളവരും ക്ഷേത്രത്തില്‍ എത്തിയത്. ആയിരണക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകും എന്നാണ് വിശ്വാസം. പ്രത്യേകിച്ചും വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നവര്‍ക്ക്.

ശ്രീശാന്തിന് അനുഭവമുണ്ട്

ശ്രീശാന്തിന് അനുഭവമുണ്ട്

ഐപിഎല്‍ വാതുവെപ്പ് കേസില്‍ പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഈ ക്ഷേത്രത്തില്‍ മുന്‍പ് ദര്‍ശനം നടത്തിയ വിഐപിയാണ്. ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണേ്രത ശ്രീശാന്തിനെ കോടതി വെറുതെ വിട്ടത്.

English summary
Dileep's brother Anoop visited Judgi ammavan Kovil in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X