കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണത് ദിലീപ് മാത്രമല്ല; ഓണ്‍ലൈന്‍ ദൈവവും, ആ കാശും നഷ്ടമായി, ഇത് കഷ്ടകാലം!!

സോഷ്യല്‍ മീഡിയയില്‍ ദിലീപിന് അനുകൂലമായി വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നില്‍ പിആര്‍ ഏജന്‍സിയാണെന്ന് പോലീസിന് വിവരം ലഭിക്കുകയും ചെയ്തു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ഇത് കഷ്ടകാലം തന്നെ. ജയില്‍ മോചിതനാകാനും ജനപിന്തുണ നഷ്ടപ്പെടാതിരിക്കാനും നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെടുകയായിരുന്നു ഹൈക്കോടതിയില്‍. ജനപ്രീതി തിരിച്ചുപിടിക്കാന്‍ പ്രതി നടത്തിയ നീക്കങ്ങളും ചെലവഴിച്ച പണവും പാഴായി എന്നുവേണം കരുതാന്‍.

പുതിയ വിധിയോടെ തെളിയുന്നത് ഇന്ത്യന്‍ നീതിപീഠത്തിന്റെ വിശ്വസം തകര്‍ക്കാന്‍ ആര്‍ക്കും പറ്റില്ലെന്ന് തന്നെയാണ്. ദിലീപിനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണങ്ങളാണ് അറസ്റ്റിന് ശേഷം നടന്നത്. ഇതൊന്നും കോടതിയെ സ്വാധീനിക്കാന്‍ സാധിച്ചില്ലെന്ന് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ വ്യക്തമായി. വീണ്ടും ജനപ്രിയനാക്കാന്‍ നടത്തിയ നീക്കങ്ങള്‍ എങ്ങനെയായിരുന്നു.

മാറ്റി നിര്‍ത്തപ്പെടുന്ന കാഴ്ച

മാറ്റി നിര്‍ത്തപ്പെടുന്ന കാഴ്ച

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ജനപ്രിയ നടന്‍ എന്ന ഖ്യാതി ദിലീപിന് നഷ്ടമായിരുന്നു. അറസ്റ്റിന് തൊട്ടുപിന്നാലെ ദിലീപ് എല്ലാ മേഖലയിലും മാറ്റി നിര്‍ത്തപ്പെടുന്ന കാഴ്ചയാണ് കണ്ടത്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും നടനെ പുറത്താക്കുകയായിരുന്നു.

ചില മാറ്റങ്ങള്‍ പിന്നീട് ദൃശ്യമായി

ചില മാറ്റങ്ങള്‍ പിന്നീട് ദൃശ്യമായി

എന്നാല്‍ ഈ പ്രവണതയ്ക്ക് ചില മാറ്റങ്ങള്‍ പിന്നീട് ദൃശ്യമായി. പലരും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തി. കൂടാതെ മാധ്യമങ്ങളെയും അന്വേഷണ ഉദ്യോഗസ്ഥരെയും അപമാനിച്ചും പലരും സംസാരിച്ചു.

വ്യാപക പ്രചാരണം നടന്നു

വ്യാപക പ്രചാരണം നടന്നു

സോഷ്യല്‍ മീഡിയയില്‍ ദിലീപിന് അനുകൂലമായി വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നില്‍ പിആര്‍ ഏജന്‍സിയാണെന്ന് പോലീസിന് വിവരം ലഭിക്കുകയും ചെയ്തു. അന്വേഷണ സംഘത്തിന്റെ വീര്യം ചോര്‍ത്തുന്ന നീക്കം നടത്തുന്നവരെ പൊക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.

പ്രമുഖരും ദിലീപിനെ പിന്തുണച്ചു

പ്രമുഖരും ദിലീപിനെ പിന്തുണച്ചു

സോഷ്യല്‍ മീഡിയക്ക് പുറമെ ചില പ്രമുഖരും ദിലീപിനെ പിന്തുണച്ച് രംഗത്തെത്തി. സിനിമാ മേഖലയിലുള്ളവരും രാഷ്ട്രീയക്കാരും ദിലീപ് കുറ്റം ചെയ്‌തെന്ന് ഇപ്പോള്‍ പറയാനാകില്ല എന്ന നിലയിലേക്ക് മാറ്റിപ്പറയാന്‍ തുടങ്ങി.

ഉയര്‍ന്ന വാദങ്ങള്‍

ഉയര്‍ന്ന വാദങ്ങള്‍

കുറ്റവാളി എന്ന് കോടതി അക്കാര്യം കണ്ടെത്തിയ ശേഷമാണ് വിളിക്കാന്‍ സാധിക്കുക. അതുവരെ പ്രതിയാണ്. പ്രതിയെ കുറ്റവാളിയാക്കുന്നത് ശരിയല്ല. ഈ സാഹചര്യത്തില്‍ ദിലീപിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല-തുടങ്ങിയ വാദങ്ങളുമായി നിരവധി സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

പാതി വിജയം, വീണ്ടും തകര്‍ന്നു

പാതി വിജയം, വീണ്ടും തകര്‍ന്നു

ദിലീപിന്റെ ജനപ്രീതി തിരിച്ചുപിടിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പാതി വിജയിച്ചുവെന്നാണ് ബന്ധപ്പെട്ടവര്‍ കരുതിയിരുന്നത്. കാരണം ആദ്യം ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും ജനം കൂകി വിളിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ ഇതിന് മാറ്റം വന്നു. ഇക്കാര്യം പോലീസ് നിരീക്ഷിച്ചിരുന്നു.

ഓണ്‍ലൈന്‍ പ്രചാരണവും തോറ്റു

ഓണ്‍ലൈന്‍ പ്രചാരണവും തോറ്റു

ഓണ്‍ലൈന്‍ പ്രചാരണവും ഹൈക്കോടതിയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ജാമ്യാപേക്ഷ തള്ളിയതോടെ വ്യക്തമാകുന്നത്. നീതി പീഠം ജാമ്യം തള്ളിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അതിന് ഉദാഹരണമാണ്. ദിലീപിനെതിരേ വ്യക്തമായ തെളിവുണ്ടെന്നാണ് കേസ് ഡയറി പരിശോധിച്ച് ഹൈക്കോടതി നിരീക്ഷിച്ചത്.

കൃത്യമായ തെളിവുണ്ടെന്ന്

കൃത്യമായ തെളിവുണ്ടെന്ന്

ദിലീപിനെതിരേ കൃത്യമായ തെളിവുണ്ടെന്നാണ് ബോധ്യപ്പെടുന്നതെന്ന് ജാമ്യം നിഷേധിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. പ്രതി പ്രമുഖനാണെന്ന കാര്യവും ഹൈക്കോടതി സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ഹൈക്കോടതി.

അപൂര്‍വമായ കേസാണിത്

അപൂര്‍വമായ കേസാണിത്

ദിലീപിനെതിരേ കൃത്യമായ തെളിവുണ്ട്. അപൂര്‍വമായ കേസാണിത്. പ്രതി പ്രമുഖ നടനാണ്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വൈരാഗ്യബുദ്ധിയോടെ സ്ത്രീയെ ആക്രമിക്കാന്‍ പ്രതി പ്രവര്‍ത്തിച്ചതിന് തെളിവുണ്ട്. ഇക്കാര്യം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചുവെന്നും കോടതി അഭിപ്രായപ്പെട്ടു.

ഗുരുതരമായ സ്വഭാവമുണ്ട്

ഗുരുതരമായ സ്വഭാവമുണ്ട്

കേസിന് ഗുരുതരമായ സ്വഭാവമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദം മുഖവിലക്കെടുത്ത ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കാത്തിരിക്കുകയായിരിക്കും നല്ലത്

കാത്തിരിക്കുകയായിരിക്കും നല്ലത്

കേസ് ഡയറി വിശയമായി പഠിച്ച ശേഷമാണ് ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചത്. മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ ഇനി ദിലീപിന് മുന്നില്‍ സുപ്രീംകോടതിയില്‍ പോകാമെന്നതാണ് ഒരു വഴി. അല്ലെങ്കില്‍ കുറച്ചുകാലം കാത്തിരുന്ന ശേഷം ഹൈക്കോടതിയില്‍ തന്നെ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാം.

കരിനിഴല്‍ വീഴ്ത്തും

കരിനിഴല്‍ വീഴ്ത്തും

ജയില്‍വാസം നീണ്ടുപോകുന്നത് നടന്റെ സിനിമാ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്നതില്‍ സംശയമില്ല. താര സംഘടനയില്‍ നിന്നും നിര്‍മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. ഇതെല്ലാം പഴയ പോലെ തിരിച്ച് പിടിക്കുക എന്നത് എളുപ്പം സാധ്യമാകുന്ന കാര്യമല്ല.

കേസുകള്‍ നിരവധി

കേസുകള്‍ നിരവധി

നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല, ചാലക്കുടിയിലും കുമരകത്തും ദിലീപിനെതിരേ ഭൂമി കൈയേറ്റ കേസുണ്ട്. ഈ വിഷയത്തില്‍ കളക്ടറും വിജിലന്‍സും അന്വേഷണം നടത്തുന്നു. കൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തുന്നുണ്ട്. ഇതില്‍ നിന്നെല്ലാം താരത്തിന് തലയൂരുക എന്നത് പ്രയാസമുള്ള കാര്യമാണ്.

English summary
Actress Attack case: Online quotation for Dileep failed in Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X