കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ വീണ്ടും അന്വേഷണം; മന്ത്രി ഉത്തരവിട്ടു, കുരുക്കുകള്‍ മുറുക്കി ഇടതുസര്‍ക്കാര്‍!!

ആഡംബര സിനിമാ സമുച്ചയമായ ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ കൂടുതല്‍ അന്വേഷണം. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തിലാണ് പുതിയ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് ആണ് നിര്‍ദേശം നല്‍കിയത്.

ആഡംബര സിനിമാ സമുച്ചയമായ ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്കാണ് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം.

എട്ട് ആധാരങ്ങള്‍

എട്ട് ആധാരങ്ങള്‍

സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

മന്ത്രിയുടെ ഇടപെടല്‍

മന്ത്രിയുടെ ഇടപെടല്‍

മുമ്പ് ഈ ആരോപണം ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കാന്‍ തുടങ്ങിയ തൃശൂര്‍ ഭരണകൂടത്തെ ഒരു മന്ത്രി തടഞ്ഞതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഈ ഭൂമയിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കാണത്രെ.

പുറമ്പോക്ക് ഉള്‍പ്പെടുന്നു

പുറമ്പോക്ക് ഉള്‍പ്പെടുന്നു

കൈയേറിയ ഭൂമിയില്‍ പുറമ്പോക്ക് ഉള്‍പ്പെടുന്നുണ്ടെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് ഉന്നതരുടെ സമ്മര്‍ദ്ദം മൂലം മുക്കിയെന്നാണ് ആരോപണം.

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല

ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച് എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.

സിനിമയില്‍ വേഷം നല്‍കി

സിനിമയില്‍ വേഷം നല്‍കി

മുമ്പ് ഈ വിഷയത്തില്‍ നടപടി തുടങ്ങിയ ജില്ലാ ഭരണകൂടത്തെ മന്ത്രി ഇടപെട്ട് തടഞ്ഞെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതിന് പ്രത്യുപകാരമായി മന്ത്രിയുടെ ബന്ധുവിന് സിനിമയില്‍ വേഷം നല്‍കി ഉയര്‍ന്ന പ്രതിഫലം ദിലീപ് വാഗ്ദാനം ചെയ്‌തെന്നാണ് സൂചനയെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ഹൈക്കോടതിക്ക് സംശയം

ഹൈക്കോടതിക്ക് സംശയം

ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതിക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ലാന്റ് റവന്യു കമ്മീഷണറോട് അന്വേഷിക്കാനും ഉത്തരവിട്ടു. തുടര്‍ന്നാണ് തൃശൂര്‍ കലക്ടര്‍ അന്വേഷണം നടത്തിയത്.

ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല

ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഇതില്‍ അന്ന് മന്ത്രി ഇടപെട്ടെന്നാണ് ആരോപണം.

സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു

സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു

അതിനിടെ, ദിലീപിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ ആരംഭിച്ചു. പോലീസ് ഇതുമായി ബന്ധപ്പെട്ട് ശേഖരിച്ച രേഖകളും കണക്കുകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പരിശോധിച്ചു. ആലുവ പോലീസ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥര്‍ വന്നത് ഇതിനായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

കോടികളുടെ വരുമാനം

കോടികളുടെ വരുമാനം

അഭിനയത്തിനും നടന്‍ എന്നതിനും പുറമെ ദിലീപിന് കോടികളുടെ സാമ്പത്തിക വരുമാന മേഖലകള്‍ ഉണ്ടെന്നാണ് ആരോപണം. സിനിമാ നിര്‍മാണം, വിതരണം, തിയറ്റര്‍ ശൃംഖല തുടങ്ങിയവയില്‍ എല്ലാം നടന് പങ്കാളിത്തമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ

ഇതെല്ലാം താരം കൈവശപ്പെടുത്തിയത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ്. കൂടാതെ ഭൂമി ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലും തൃശൂരിലും ഇടുക്കിയിലുമാണ് ഭൂമി ഇടപാടുകള്‍. കൊച്ചിയില്‍ മാത്രം 2006ന് ശേഷം 35 ഇടപാടുകള്‍ ദിലീപ് നടത്തിയിട്ടുണ്ടത്രെ.

റിയല്‍ എസ്റ്റേറ്റ് മേഖല

റിയല്‍ എസ്റ്റേറ്റ് മേഖല

ദിലീപിന്റെ സമ്പാദ്യത്തില്‍ വലിയൊരു ഭാഗം റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാലാണ് ഈ വഴി അന്വേഷണം നടക്കുന്നത്.

കേസുകളുടെ എല്ലാം അടിസ്ഥാനം

കേസുകളുടെ എല്ലാം അടിസ്ഥാനം

സാമ്പത്തിക-ഭൂമി ഇടപാടുകളാണ് ഇപ്പോഴുണ്ടായ കേസുകളുടെ എല്ലാം അടിസ്ഥാനമെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ദിലീപുമായി ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട യുവനടി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Dileep D Cinema's land encroachment revenue minister orders probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X