കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനോടോ കളി; ദിലീപിനെ മെരുക്കാൻ മറു തന്ത്രം ഒരുക്കുന്നു, 'ലക്ഷ്യ'യിലെ ദൃശ്യം വഴിതിരിവാകും!!

കാവ്യയുടെ കാക്കനാട്ടുള്ള സ്ഥാപനമായ 'ലക്ഷ്യ'യില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തതാണ് മുഖ്യതടസ്സം. സി-ഡാറ്റില്‍ പരിശോധനയ്ക്ക് അയച്ച സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ ദിവസങ്ങളെടുക്കും.

  • By Akshay
Google Oneindia Malayalam News

കൊച്ചി: ചോദ്യം ചെയ്യലിൽ ദിലീപ് സഹകരിക്കാത്ത പശ്ചാത്തലത്തിൽ മറുതന്ത്രങ്ങൾ തേടി പോലീസ്. ലക്ഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പോലീസ്. കാവ്യയുടെ കാക്കനാട്ടുള്ള സ്ഥാപനമായ 'ലക്ഷ്യ'യില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്തതാണ് മുഖ്യതടസ്സം. സി-ഡാറ്റില്‍ പരിശോധനയ്ക്ക് അയച്ച സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ ദിവസങ്ങളെടുക്കും.

ലക്ഷ്യയിൽ പൾസർ സുനി എത്തിയിട്ടുണ്ടെന്ന് തെളിഞ്ഞാൽ അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടം പിന്നിടും. നടനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുന്ന നീക്കങ്ങളാണ് ആലോചിക്കുന്നത്. കാവ്യ മാധവനെ ചോദ്യം ചെയ്തിട്ടില്ലെങ്കിലും അത് സംഭവിക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. നടിയെ ആക്രമിച്ചതിന് അഞ്ചുദിവസത്തിനുശേഷം പള്‍സര്‍ സുനിയും നാലാംപ്രതി വിജേഷുംകൂടി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ ഏല്‍പ്പിക്കാന്‍ ചെന്നിരുന്നതായാണ് സുനിയുടെ മൊഴി.

ദിലീപിനെ ഒന്നും തളർത്തുന്നില്ല

ദിലീപിനെ ഒന്നും തളർത്തുന്നില്ല

അടുത്ത ബന്ധുക്കളെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടും ദിലീപിനെ അതൊന്നും ബാധിക്കുന്നില്ലെന്നാണ് വിവരം.

പണം നൽകിയില്ലെന്ന് സുനിൽ

പണം നൽകിയില്ലെന്ന് സുനിൽ

ദൃശ്യങ്ങള്‍ കൈമാറിയിട്ടും പണം നല്‍കിയില്ലെന്ന് നേരത്തെ പള്‍സര്‍ സുനിയും മൊഴി നല്‍കിയിരുന്നു.

ജാമ്യ ഹർജി

ജാമ്യ ഹർജി

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയതായി പോലീസ് . ആക്രമണത്തിന് സുനിക്ക് വാഗ്ദാനം ചെയ്ത പണം കൈമാറിയില്ലെന്നും ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജാമ്യത്തിലിറങ്ങിയാൽ നടിയെ അപമാനിക്കും

ജാമ്യത്തിലിറങ്ങിയാൽ നടിയെ അപമാനിക്കും

ജാമ്യത്തില്‍ ഇറങ്ങിയാല്‍ നടിയെ അപമാനിച്ചേക്കാന്‍ ശ്രമിച്ചേക്കുമെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.

തമാശ കലർന്ന മറുപടി

തമാശ കലർന്ന മറുപടി

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിനെ സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് തമാശ കലര്‍ന്ന മറുപടികളാണ് ദിലീപ് നല്‍കുന്നത്.

നിർണ്ണായക വിവരങ്ങൾ അപ്പുണ്ണിക്കറിയാം

നിർണ്ണായക വിവരങ്ങൾ അപ്പുണ്ണിക്കറിയാം

ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒളിവില്‍ പോയ അപ്പുണ്ണിക്കായി തിരച്ചില്‍ തുടരുകയാണ്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്.

അപ്പുണ്ണിക്കെതിരെ തെളിവുകൾ

അപ്പുണ്ണിക്കെതിരെ തെളിവുകൾ

പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്. അന്വേഷണ സംഘം രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ഇയാള്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

English summary
Actress abduction case; Dileep is not cooperate police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X