കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്‍റെ പേരിലുള്ള ഭൂമി...ഞെട്ടിക്കുന്ന കണക്കുകള്‍!! താരം കുടുങ്ങും...സര്‍ക്കാര്‍ കലിപ്പില്‍!!

ഭൂപരിഷ്കരണ നിയമം താരം ലംഘിച്ചതായി കണ്ടെത്തി

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിനെതിരേ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ കടുത്ത നടപടികള്‍ വരുമെന്ന് ഉറപ്പായതായി റിപ്പോര്‍ട്ട്. ഭൂപരിഷ്‌കരണ നിയമം ദിലീപ് ലംഘിച്ചതായാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്. ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ചും സര്‍ക്കാര്‍ അന്വേഷിച്ചു വരികയാണ്. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സ്ഥിതി ചെയ്യുന്നത് കൈയേറ്റ ഭൂമിയിലാണെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ വീണ്ടും സര്‍വേ നടത്തുകയാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍. കൂടാതെ എറണാകുളത്തെ പറവൂരിലും ദിലീപ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്തും സര്‍വ്വേ നടപടികള്‍ തുടരുകയാണ്. ഇതിനിടെയാണ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിനും താരത്തിനു നേരെ നടപടി വരുന്നത്.

ദിലീപിന് ആശ്വാസം!! ആ കേസ് വരില്ല...അവര്‍ അതു കണ്ടെത്തി, എല്ലാം തെളിഞ്ഞു!!ദിലീപിന് ആശ്വാസം!! ആ കേസ് വരില്ല...അവര്‍ അതു കണ്ടെത്തി, എല്ലാം തെളിഞ്ഞു!!

നിയമലംഘനം നടത്തി

നിയമലംഘനം നടത്തി

ഭൂപരിഷ്‌കരണ നിയമം ദിലീപ് ലംഘിച്ചുവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കൈവശം വയ്ക്കാവുന്നത്

കൈവശം വയ്ക്കാവുന്നത്

ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാല്‍ ദിലീപ് ഇതു ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

ദിലീപിന്റെ പക്കലുള്ളത്

ദിലീപിന്റെ പക്കലുള്ളത്

നിയമപ്രകാരം 15 ഏക്കര്‍ മാത്രമേ കൈവശം വയ്ക്കാവൂവെങ്കിലും 21 ഏക്കര്‍ സ്ഥലം ദിലീപിന്റെ പേരിലുണ്ടെന്ന് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥലമുള്ളത് അഞ്ചു ജില്ലകളില്‍

സ്ഥലമുള്ളത് അഞ്ചു ജില്ലകളില്‍

അഞ്ച് ജില്ലകളിലായിട്ടാണ് ദിലീപിന്റെ പേരില്‍ 21 ഏക്കര്‍ ഭൂമിയുള്ളത്. ജില്ലകളില്‍ 53 ഇടങ്ങളിലാണ് താരത്തിന് ഇത്രയുമധികം ഭൂമിയുള്ളതെന്നും തെളിഞ്ഞിട്ടുണ്ട്.

അന്വേഷത്തിന് ഉത്തരവ്

അന്വേഷത്തിന് ഉത്തരവ്

ലാന്‍ഡ് ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് ജില്ലാ കലക്ടര്‍മാരെ ഇതിനു ചുമതലപ്പെടുത്തുകയും ചെയ്തു.

റിപ്പോര്‍ട്ട് നല്‍കണം

റിപ്പോര്‍ട്ട് നല്‍കണം

അന്വേഷണ റിപ്പോര്‍ട്ട് വൈകീട്ട് അഞ്ചു മണിക്ക് മുമ്പ് നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥലം കണ്ടുകെട്ടും

സ്ഥലം കണ്ടുകെട്ടും

ഭൂപരിഷ്‌കരണം നിയമം ദിലീപ് ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടി തന്നെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും. നിയമം ലംഘിച്ച് കൈവശം വച്ച ആറ് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടുകയും ചെയ്യും.

English summary
Govt to take action agianst dileep in land deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X