കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ദ്വീപിന്റെ ഉടമ!! ആരുമറിയാത്ത ഭൂമി, ഞെട്ടുന്ന ഇടപാടുകള്‍!! വിവരങ്ങള്‍ പുറത്ത്

ചാലക്കുടിയിലും കുമരകത്തും ദിലീപ് വാങ്ങിയ ഭൂമിയില്‍ സര്‍ക്കാര്‍ പുറമ്പോക്കും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. തൃശൂരിലും കുമരകത്തും ദിലീപ് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആരോപണം നിലനില്‍ക്കെയാണ് ആലപ്പുഴയിലും നടന് സ്വന്തമായി ഭൂമിയുണ്ടെന്ന വാര്‍ത്ത വരുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച് സമീപ വാസികള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ലെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ ടൂറിസം മേഖലയില്‍ ദിലീപ് മുതല്‍ മുടക്കിയെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. കുട്ടനാട്ടിലാണ് ദിലീപ് ആരുമറിയാതെ ഭൂമി വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദിലീപിന്റെ ഭൂമി ഇടപാടുകളും സാമ്പത്തിക ഇടപാടുകളും വിവിധ ഏജന്‍സികള്‍ അന്വേഷിച്ച് വരികയാണ്. വിദേശത്ത് നടത്തിയ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്.

ചെറു ദ്വീപ് സ്വന്തമാക്കി

ചെറു ദ്വീപ് സ്വന്തമാക്കി

കൊച്ചി രാജാവ് എന്ന പേരില്‍ ദിലീപ് ഹൗസ് ബോട്ട് ഇറക്കിയിരുന്നു. ഇതു കൂടാതെയാണ് നടന്‍ ആലപ്പുഴയില്‍ ഒരു ചെറു ദ്വീപ് സ്വന്തമാക്കിയെന്ന വാര്‍ത്ത വരുന്നത്. ദിലീപിന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

വട്ടക്കായലിലാണ് ദ്വീപ്

വട്ടക്കായലിലാണ് ദ്വീപ്

കുട്ടനാട് താലൂക്കില്‍ കൈനകരി വില്ലേജിലെ വട്ടക്കായലിലാണ് ദ്വീപ്. പതിനേഴര സെന്റ് വരുന്ന ഈ ദ്വീപ് ഇപ്പോള്‍ ദിലീപിന്റെ ഉടമസ്ഥതയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നു

നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നു

ബ്ലോക്ക് നമ്പര്‍ ആറില്‍ 3657 നമ്പര്‍ തണ്ടപ്പേരിലുള്ള ഭൂമിയാണ് ദിലീപിന്റെ പേരിലുള്ളത്. ഇവിടെ ചെറിയ തോതില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്.

കരം അടച്ചിട്ടില്ല

കരം അടച്ചിട്ടില്ല

ഭൂമി വാങ്ങിയ ശേഷം ഇതിന്റെ കരം അടച്ചിട്ടില്ല. ഇവിടെ നടത്തിയ ചില നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയമം ലംഘിച്ചിട്ടുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്

പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്

എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് പറയുന്നത് മറ്റൊന്നാണ്. ഭൂമി വാങ്ങിയത് നിയമവിധേയമാണോ എന്ന കാര്യത്തില്‍ അവര്‍ സംശയം പ്രകടിപ്പിക്കുന്നു. അല്‍പ്പം പഴയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അവര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

ഉയരുന്ന ചോദ്യം

ഉയരുന്ന ചോദ്യം

വട്ടക്കായലിലെ തുരുത്തുകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയതാണ്. പത്ത് സെന്റ് വീതമായിരുന്നു പതിച്ചു നല്‍കിയിരുന്നത്. പിന്നീട് ഇതെങ്ങനെ കൈമാറ്റം ചെയ്യാന്‍ സാധിച്ചുവെന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം.

സ്ഥലം ദിലീപ് കണ്ടത്

സ്ഥലം ദിലീപ് കണ്ടത്

സൗണ്ട് തോമ എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി കൈനകരിയിലെത്തിയപ്പോഴാണ് ദിലീപ് ഈ ഭൂമിയില്‍ കണ്ണുവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പറഞ്ഞ വില നല്‍കി പിന്നീട് ദിലീപ് ഇതു സ്വന്തമാക്കുകയായിരുന്നുവത്രെ.

ചതുപ്പു നിലങ്ങള്‍ നികത്തി

ചതുപ്പു നിലങ്ങള്‍ നികത്തി

ഗ്രാവല്‍ ഉപയോഗിച്ച് ചതുപ്പു നിലങ്ങള്‍ നികത്തുകയാണ് ആദ്യം ചെയ്തത്. പിന്നീട് ഇവിടെയുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന വീട് റിസോര്‍ട്ട് മാതൃകയില്‍ പുനരുദ്ധരിച്ചു. പുറംഭാഗം കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

 ബോട്ട് മാര്‍ഗം വഴി

ബോട്ട് മാര്‍ഗം വഴി

ബോട്ട് മാര്‍ഗം മാത്രമേ ഇവിടെക്ക് എത്താന്‍ പറ്റൂ. ദിലീപാണ് ഈ സ്ഥലത്തിന്റെ ഉടമ എന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്. ചിലര്‍ വന്നുപോകുന്നത് കണ്ടിരുന്നുവെന്നതല്ലാതെ ഇവര്‍ക്ക് കൂടുതലൊന്നും അറിയില്ല.

 ഭൂമി ഇടപാടുകള്‍ അന്വേഷിക്കുന്നു

ഭൂമി ഇടപാടുകള്‍ അന്വേഷിക്കുന്നു

ചാലക്കുടിയിലും കുമരകത്തും ദിലീപ് വാങ്ങിയ ഭൂമിയില്‍ സര്‍ക്കാര്‍ പുറമ്പോക്കും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് റവന്യൂ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
Dileep secret land in Alappuzha island
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X