കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് കിട്ടിയത് മുട്ടൻപണി..! ഇനി രക്ഷയില്ല..! പുറത്തിറങ്ങാൻ ഒരേ ഒരു വഴി മാത്രം..! അവസാന പ്രതീക്ഷ!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് ഹൈക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ച് ഹൈക്കോടതി ജാമ്യം തള്ളിയതോടെ ദിലീപിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആയി എന്ന് തന്നെ പറയേണ്ടി വരും. ദിലീപിന്റെ മുന്നില്‍ ഇനി ചുരുങ്ങിയ വഴികള്‍ മാത്രമേ ഉള്ളൂ.

ആ വില്ലന്‍ ദിലീപല്ല..!! നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകള്‍ക്ക്..!! ദിലീപ് ബലിയാടോ ??ആ വില്ലന്‍ ദിലീപല്ല..!! നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകള്‍ക്ക്..!! ദിലീപ് ബലിയാടോ ??

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടുംദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

അങ്കമാലി കനിഞ്ഞില്ല

അങ്കമാലി കനിഞ്ഞില്ല

ഈ മാസം പതിനേഴിനാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. കോടതി ദിലീപിനെ റിമാന്‍ഡില്‍ വിട്ടു. എന്നാല്‍ ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയാണ് പിന്നീടുണ്ടായത്.

ഹൈക്കോടതിയും കൈവിട്ടു

ഹൈക്കോടതിയും കൈവിട്ടു

ഹൈക്കോടതിയില്‍ ദിലീപിന് ജാമ്യം ലഭിക്കും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടതും. എന്നാല്‍ ഹൈക്കോടതി അങ്കമാലി കോടതിയുടെ നിലപാട് തന്നെ പിന്തുടര്‍ന്നപ്പോള്‍ ദിലീപിന്റെ മുന്നില്‍ പുറത്തിറങ്ങാനുള്ള വലിയൊരു വഴിയാണ് അടഞ്ഞത്.

സുപ്രീം കോടതിയിലേക്ക്

സുപ്രീം കോടതിയിലേക്ക്

ഇനി ദിലീപിന്റെ മുന്നില്‍ ജയിലില്‍ നിന്നിറങ്ങാന്‍ വളരെ ചെറിയ സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജാമ്യത്തിനായി പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്.

ആത്മഹത്യാപരം

ആത്മഹത്യാപരം

നിലവിലെ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുക എന്നത് ദിലീപിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. കാരണം സുപ്രീം കോടതി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെയ്ക്കുകയാണ് എങ്കില്‍ ദിലീപിന് മുന്നില്‍ പോംവഴികള്‍ അവശേഷിക്കുകയാവും.

രക്ഷയ്ക്കെത്താൻ സാധ്യത കുറവ്

രക്ഷയ്ക്കെത്താൻ സാധ്യത കുറവ്

ഇത്രയും സ്വാധീനശക്തിയുള്ള ഒരാള്‍ പീഡനക്കേസില്‍ പ്രതിയാണെന്നിരിക്കേ സാക്ഷികളേയും മറ്റും സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യത കൂടുതലാണ് എന്നിരിക്കേ സുപ്രീം കോടതിയും ദിലീപിന്റെ രക്ഷയ്ക്ക് എത്താന്‍ സാധ്യത കുറവാണ്.

കുറ്റപത്രം സമർപ്പിക്കണം

കുറ്റപത്രം സമർപ്പിക്കണം

ദിലീപിന്റെ മുന്നിലുള്ള മറ്റൊരു വഴി ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കുക എന്നതാണ്. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാവുമ്പോള്‍ ഹൈക്കോടതിയേയോ മജിസ്‌ട്രേററ് കോടതിയെയോവീണ്ടും സമീപിക്കുക എന്ന വഴി നടന് മുന്നിലുണ്ട്. 90 ദിവസത്തിനകം അന്വേഷണസംഘത്തിന് കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ല എങ്കില്‍ ദിലീപിന് പുറത്തിറങ്ങാന്‍ സാധ്യത തുറന്ന് കിട്ടും.

വീണ്ടും ഹൈക്കോടതിയിലേക്ക്

വീണ്ടും ഹൈക്കോടതിയിലേക്ക്

കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം വന്നാല്‍ ദിലീപിന് ഹൈക്കോടതിയെ വീണ്ടും ജാമ്യത്തിനായി സമീപിക്കാം. അങ്ങനെയെങ്കില്‍ ദിലീപിന് ജാമ്യം നല്‍കാതിരിക്കാനും കോടതിക്ക് സാധ്യമല്ല. ഇപ്പോൾ പതിനാല് ദിവസമായി താരം ജയിലിൽ ആണ്

കൊടികെട്ടിയ വക്കീൽ

കൊടികെട്ടിയ വക്കീൽ

അത് വരെ കാത്തിരിക്കാതെ സുപ്രീം കോടതിയിലേക്ക് പോകുക എന്ന തീരുമാനം ദിലീപ് കൈക്കൊള്ളാന്‍ സാധ്യതയില്ല എന്ന് തന്നെ വേണം കരുതാന്‍. ഇനി സുപ്രീം കോടതിയിലേക്ക് പോകാനാണ് തീരുമാനമെങ്കില്‍ കൊടികെട്ടിയ വക്കീലാവും ദിലീപിന് വേണ്ടി കോട്ടണിയുക.

രാംജത് മലാനി വരുമോ

രാംജത് മലാനി വരുമോ

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ രാംജത് മലാനി ദിലീപിന് വേണ്ടി കേസില്‍ ഹാജരാകും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനെ ഉപയോഗിച്ച് ജാമ്യം ഉറപ്പിക്കാനാവും അടുത്ത ശ്രമം.

അപൂർവ്വമായ കേസ്

അപൂർവ്വമായ കേസ്

ദിലീപിനെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. അപൂര്‍വമയ കേസെന്ന് വിലയിരുത്തിയ കോടതി അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് എന്നും കേസിന് ഗുരുതര സ്വഭാവം ഉണ്ടെന്നും നിരീക്ഷിച്ചു.

English summary
Dileep may go to Supreme Court to get bail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X