കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് രക്ഷപ്പെടും ? ചെയ്തത് താരമല്ലെന്ന്!! അവരെ മാറ്റിയാല്‍ സത്യം പുറത്ത് വരും!!

ദിലീപിന്‍റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ അമ്മ കെ പി സരോജ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ദിലീപ് ഇപ്പോള്‍ ആലുവ സബ് ജയിലിലാണുള്ളത്. കുറച്ചു ദിവസം മുമ്പ് ദിലീപിനെ കാണാന്‍ സരോജം ജയിലില്‍ എത്തിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം

നടിയെ ആക്രമിച്ച കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് സരോജത്തിന്റെ അമ്മ കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് കിട്ടിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 സത്യസന്ധര്‍ വരണം

സത്യസന്ധര്‍ വരണം

കേസ് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ടു വരണമെന്നും സരോജം കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

 സ്ഥാപിത താല്‍പ്പര്യങ്ങളുടെ ഇര

സ്ഥാപിത താല്‍പ്പര്യങ്ങളുടെ ഇര

ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥാപിത താല്‍പ്പര്യങ്ങളുടെയും മുന്‍വിധികളുടേയും ഇരയാണ് ദിലീപെന്നും സരോജം കത്തില്‍ പറയുന്നു.

കുറ്റം ചുമത്താന്‍ കഴിയില്ല

കുറ്റം ചുമത്താന്‍ കഴിയില്ല

സത്യസന്ധമായാണ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നതെങ്കില്‍ ദിലീപിനെതിരേ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും സരോജം കത്തില്‍ ചൂണ്ടിക്കാട്ടി.

തീരാകളങ്കമാവും

തീരാകളങ്കമാവും

നീതിയുക്തമായി അന്വേഷണം നടത്താതെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അതു തീരാകളങ്കമാവുമെന്ന് സരോജം പിണറായി വിജയനയച്ച കത്തില്‍ കുറിച്ചു.

കടകവിരുദ്ധമെന്ന്

കടകവിരുദ്ധമെന്ന്

ഏപ്രിലില്‍ കേസിലെ മറ്റു പ്രതികള്‍ക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നവിന്നും കടകവിരുദ്ധമാണ് ദിലീപിനെതിരേ സമര്‍പ്പിച്ച കുറ്റപത്രം. ആദ്യം നടത്തിയ അന്വേഷണത്തിലോ പിന്നീട് നടത്തിയ അന്വേഷണത്തിലോ പാളിച്ചയുണ്ടെന്നും സരോജം ആരോപിച്ചു.

നീതി കിട്ടില്ല

നീതി കിട്ടില്ല

ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളെ കേസ് ഏല്‍പ്പിച്ചില്ലെങ്കില്‍ ദിലീപിനു നീതി ലഭിക്കില്ല. അതു കൊണ്ടു തന്നെ കഴിവു തെളിയിച്ച ഉദ്യോഗസ്ഥരെ കേസിനായി നിയോഗിക്കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തി ?

മുഖ്യമന്ത്രിയെ കാണാന്‍ ശ്രമം നടത്തി ?

നേരത്തേ മുഖ്യമന്ത്രി എറണാകുളത്തുണ്ടായിരുന്നപ്പോള്‍ നേരിട്ടു കാണാന്‍ സരോജം ശ്രമിച്ചതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ അതു നടക്കുകയും ചെയ്തില്ല. ഇതേു തുടര്‍ന്നാണ് അവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതെന്നാണ് വിവരം.

കത്ത് ഡിജിപിക്ക് കൈമാറി

കത്ത് ഡിജിപിക്ക് കൈമാറി

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കത്ത് എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് തുടര്‍നടപടികള്‍ക്കായി ഡിജിപിക്കു കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സരോജം ജയിലിലെത്തിയിരുന്നു

സരോജം ജയിലിലെത്തിയിരുന്നു

ഈ മാസം 11നാണ് ദിലീപിനെ കാണാന്‍ സരോജം ആലുവ സബ് ജയിലിലെത്തിയത്. ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് ശരത്തും സരോജത്തിനൊപ്പമുണ്ടായിരുന്നു. വൈകീട്ട് മൂന്നു മണിയോടെയാണ് ഇവര്‍ ജയിലിലെത്തിയത്.

കൂട്ടക്കരച്ചില്‍

കൂട്ടക്കരച്ചില്‍

ജയിലില്‍ വച്ചുള്ള ഇരുവരുടെയും കണ്ടുമുട്ടല്‍ കരച്ചിലിന് കാരണമായി. പത്തു മിനിറ്റ് നേരത്തേ കൂടിക്കാഴ്ചയ്ക്കാണ് അനുമതി നല്‍കിയിരുന്നത്. ഉടന്‍ പുറത്തിറങ്ങുമെന്നും കുഴപ്പമൊന്നുമില്ല അമ്മേയെന്നും ദിലീപ് കണ്ണീരോടെ സരോജത്തോട് പറഞ്ഞു. കണ്ണീരൊപ്പിയ അമ്മയെ സാന്ത്വനിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചെങ്കിലും ഇതിനു സാധിച്ചില്ലെന്നുമായിരുന്നു വാര്‍ത്തകള്‍.

കാവ്യയെക്കുറിച്ചും മകളെകുറിച്ചും ചോദിച്ചു

കാവ്യയെക്കുറിച്ചും മകളെകുറിച്ചും ചോദിച്ചു

ഭാര്യ കാവ്യ മാധവനെക്കുറിച്ചും മകള്‍ മീനാക്ഷിയെക്കുറിച്ചും ദിലീപ് അമ്മയോട് ചോദിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സങ്കടത്താല്‍ ഇതിനു മറുപടി പറയാന്‍ പോലും സരോജത്തിനു സാധിച്ചില്ല.

സരോജം വരാന്‍ കാരണം

സരോജം വരാന്‍ കാരണം

റിമാന്‍ഡില്‍ കഴിഞ്ഞ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ കാണാന്‍ ജയിലിലേക്ക് വരരുതെന്ന് ദിലീപ് സഹോദരനോട് പറഞ്ഞിരുന്നു. അതിനാല്‍ അനൂപ് മാത്രമേ ജയിലില്‍ വന്നിരുന്നുള്ളൂ. എന്നാല്‍ ജയിലിലായി ഒരു മാസം കഴിഞ്ഞിട്ടും പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സരോജം ജയിലിലേക്ക് വന്നത്.

English summary
Dileep's mother Sarojam send letter to pinarayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X